irctc

കൊച്ചി: ഐ.ആർ.സി.ടി.സി പുതുവത്സര ആഭ്യന്തര-വിദേശ ടൂർ പാക്കേജുകൾ പ്രഖ്യാപിച്ചു. കൊച്ചി വിമാനത്താവളത്തിൽ നിന്ന് ജനുവരി 18ന് പുറപ്പെടുന്ന ആറു ദിവസത്തെ ഡൽഹി-ആഗ്ര-ജയ്‌പൂർ യാത്രയ്ക്ക് 28,870 രൂപയും 27ന് പുറപ്പെടുന്ന ആറു ദിവസത്തെ അഹമ്മദാബാദ്-റാൻ ഒഫ് കച്ച്-സ്‌റ്രാച്യു ഒഫ് യൂണിറ്റി യാത്രയ്ക്ക് 31,620 രൂപയുമാണ് നിരക്ക്.

വിമാന ടിക്കറ്റ്, ത്രീസ്‌റ്റാർ ഹോട്ടൽ താമസം, ഭക്ഷണം, എ.സി. വാഹനം, ഐ.ആർ.സി.ടി.സി ടൂർ മാനേജരുടെ സേവനം തുടങ്ങിയ സേവനങ്ങൾ അടങ്ങിയതാണ് നിരക്ക്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഫെബ്രുവരിന് ഏഴിന് പുറപ്പെടുന്ന മൂന്നു ദിവസത്തെ ഹൈദരാബാദ് യാത്രയ്ക്ക് നിരക്ക് 16,490 രൂപ. ഗോൽകോണ്ട ഫോർട്ട്, ബിർള മന്ദിർ, സലർജംഗ് മ്യൂസിയം, ചൗമഹല പാലസ്, ലാഡ് ബസാർ, ചാർമിനാർ, മക്ക മസ്ജിദ്, റാമോജി ഫിലിം സിറ്റി തുടങ്ങിയവ സന്ദർശിക്കാം.

ശ്രീലങ്കയിലെ പുണ്യസ്ഥലങ്ങൾ സന്ദർശിക്കുന്ന ഏഴു ദിവസത്തെ ശ്രീലങ്ക രാമായണ യാത്രാ ടൂർ പാക്കേജിന് നിരക്ക് 48,510 രൂപ. ഫെബ്രുവരി 17ന് കൊച്ചി വിമാനത്താവളത്തിൽ നിന്ന് പുറപ്പെടും. ഫെബ്രുവരി 23ന് കൊച്ചിയിൽ നിന്ന് പുറപ്പെടുന്ന ആറു ദിവസത്തെ സിംഗപ്പൂർ-മലേഷ്യ യാത്രാ പാക്കേജിന് 67,780 രൂപയാണ് നിരക്ക്. വിമാന ടിക്കറ്റ്, ത്രീസ്‌റ്റാർ ഹോട്ടൽ താമസം, ഭക്ഷണം, എ.സി. വാഹനം, ടൂർ ഗൈഡ്, വീസ, ഇൻഷ്വറൻസ് സേവനങ്ങൾ ഉൾപ്പെടുന്ന പാക്കേജുകളാണിത്.

ഭാരത് ദർശൻ ടൂറിസ്‌റ്റ്

ട്രെയിൻ യാത്ര

ഫെബ്രുവരി അഞ്ചിന് പുറപ്പെടുന്ന ഭാരത് ദർശൻ ടൂറിസ്‌റ്റ് ട്രെയി‌ൻ യാത്രയ്ക്ക് നിരക്ക് 9,450 രൂപ. പുരി, കൊണാർക്ക്, കൊൽക്കത്ത, ഗയ, വാരണാസി, പ്രയാഗ് എന്നിവിടങ്ങൾ സന്ദർശിച്ച് 14ന് തിരിച്ചെത്തും. പാക്കേജ് മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് തുടങ്ങിയ സ്‌റ്രേഷനുകളിൽ നിന്ന് ട്രെയിനിൽ പ്രവേശിക്കാം. പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് എൽ.ടി.സി സൗകര്യമുണ്ട്. പാക്കേജുകൾ സംബന്ധിച്ച വിവരങ്ങൾക്കും ബുക്കിംഗിനും : 95678 63245/41/42, 97467 43047