iran-

ടെഹ്‌റാൻ: അമേരിക്കയ്ക്ക് തങ്ങളുമായി ഒരു സൈനിക ഏറ്റുമുട്ടലിന് ധൈര്യമില്ലെന്ന് ഇറാൻ സൈനിക മേധാവി. ഇറാനിലെ 52 കേന്ദ്രങ്ങളിൽ ആക്രമണം നടത്തുമെന്ന യു.എസ് പ്രസിഡന്റ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെയാണ് ഇറാന്റെ മറുപടി. ഇറാൻ ഔദ്യോഗിക വാർത്താഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഏറ്റുമുട്ടുമ്പോൾ അഞ്ച്, രണ്ട് എന്നീ അക്കങ്ങൾ എവിടെയാണെന്ന് വ്യക്തമാകുമെന്ന് ' സൈനിക മേധാവി ജനറൽ അബ്ദുൽറഹിം മൗസാവി പറഞ്ഞു.

രാജ്യത്തിന്റെ സാസ്‌കാരിക പ്രദേശങ്ങളെ ലക്ഷ്യമിടുന്നതായുള്ള പ്രസ്താവന യുദ്ധകുറ്റമാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരിഫും പ്രതികരിച്ചു. എന്തൊക്കെ അലറി വിളിച്ചാലും പശ്ചിമേഷ്യയിലെ യു.എസിന്റെ സാന്നിദ്ധ്യം അവസാനിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം പശ്ചിമേഷ്യയിലെ സാഹചര്യം കണക്കിലെടുത്ത് ജാഗ്രത പാലിക്കാൻ ഇന്ത്യയിലെ അമേരിക്കൻ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി. അമേരിക്കന്‍ എംബസിയും കോൺസുലേറ്റുമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പ്രതിഷേധ സ്ഥലങ്ങളിൽനിന്ന് ഒഴിഞ്ഞ് നിൽക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.