ss
ടോക്കിയോ ഒളിമ്പിക്സിന്

തിരുവനന്തപുരം: കാര്യവട്ടം സായി എൽ.എൻ.സി.പി.ഇയിൽ ടോക്കിയോ ഒളിമ്പിക്സ് ലക്ഷ്യമിട്ട് പരിശീലനം നടത്തുന്ന കായിക താരങ്ങളെയും, പരിശീലകരേയും സന്ദർശിച്ച് കേന്ദ്ര കായിക യുവജനകാര്യ മന്ത്രി കിരൺ റിജിജു . എൽ.എൻ.സി.പി.ഇ യിലെ സൗകര്യങ്ങൾ മികച്ചതാണെന്ന് കായിക താരങ്ങൾ മന്ത്രിയെ അറിയിച്ചു. രാജ്യം സംഭാവന നൽകിയ മികച്ച കായികതാരങ്ങളുടെ പട്ടിക പരിശോധിച്ചാൽ അതിൽ കേരളത്തിന്റെ പങ്ക് വലുതാണെന്നും കൂടുതൽ ദീർഘവീക്ഷണത്തോടെ കായിക പദ്ധതികൾ ആസൂത്രണം ചെയ്ത് കായികരംഗത്ത് നടപ്പിലാക്കാൻ സർക്കാരും കായിക മന്ത്രാലയവും ശ്രമിക്കുകയാണെന്നും അതിനായി കൂടുതൽ തുക ബജറ്റിൽ വകയിരുത്തുമെന്നും മന്ത്രി പറഞ്ഞു.

2020 ടോക്കിയോ ഒളിമ്പിക്സിൽ കായിക തരങ്ങൾക്ക് മികച്ച പ്രകടനം കാഴ്ച്ചവയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്, എന്നാൽ കായിക മന്ത്രാലയം 2024, 2028 ഒളിമ്പിക്സുകളിൽലായിരിക്കും, കുടുൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.ഇന്ന് ഭാരതത്തിൽ സ്‌പോർട്സ് ഒരു പാഠ്യേതര പദ്ധതി അല്ല മറിച്ച് സ്‌പോർട്സ് പാഠ്യപദ്ധതിയുടെ ഭാഗമാണ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഒരു കായിക ഇനത്തിൽ കുടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കിൽ രാജ്യത്തുന് വേണ്ടി മികച്ച കായികതാരങ്ങളെ വാർത്തെടുക്കാൻ കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കായിക രംഗത്ത് മികവ് തെളിയുക്കുന്നതിനും അന്തർദേശീയ മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവെക്കുന്നതിനും ആവശ്യമായി മികച്ച ഭക്ഷണം, മികച്ച പരിശീലകർ, അത്യാധുനിക സൗകര്യങ്ങൾ എന്നിവ കുടുതൽ ലഭ്യമാക്കുമെന്നും അദ്ദേഹം ഉറപ്പ് നൽക്കി. ഇത് കുടാതെ രാജ്യത്തിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കായിക താരങ്ങൾക്ക് ധനസഹായത്തിനു പുറമേ ഭാവിസുരക്ഷിതമാക്കാനുളള നടപടിക്കങ്ങൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒളിമ്പ്യൻമാർ, പ്രമുഖ അത്ലറ്റുകൾ, ട്രെയിനികൾ, കായിക താരങ്ങൾ, പരിശീലകർ എന്നിവർക്കെപ്പം ഉച്ച ഭക്ഷണം കഴിച്ചാണ് ബഹുഃ കേന്ദ്ര മന്ത്രി മടങ്ങിയത്.