caa

ന്യൂഡൽഹി :പൗരത്വ നിയമഭേദഗതിക്ക് പിന്തുണ അറിയിക്കാൻ ബി.ജെ.പി പുറത്തുവിട്ട നെമ്പർ നെറ്റ്ഫ്ലിക്സിന്റേതല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബി.ജെ.പി പുറത്ത് വിട്ട ടോൾഫ്രീ നമ്പർ മറ്റ് പല പേരിലും പ്രചരിപ്പിക്കുന്നതിനെതിരെ അമിത് ഷാ പ്രതികരിച്ചു. മറ്റ് പല തെറ്റായ രീതിയിലാണ് ഈ ടോൾഫ്രീ നമ്പർ ചിലർ പ്രചരിപ്പിക്കുന്നത്. അത് തെറ്റാണെന്നും അമിത് ഷാ വിശദമാക്കി.

ഡൽഹിയിൽ ബി.ജെ.പിയിലെ ബൂത്ത് തല പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അമിത് ഷാ. പൗരത്വ ഭേദഗതിക്ക് അനുകൂലമായി രാജ്യത്ത് റാലികള്‍ നടത്തുമെന്നും അമിത് ഷാ പറഞ്ഞു. പൗരത്വഭേദഗതിക്ക് എൻ.ആർ.സിയുമായും എൻ.പി.ആറുമായി ബന്ധമില്ലെന്നും അമിത് ഷാ പറഞ്ഞു.

नागरिकता संशोधन अधिनियम - 2019 को अपना समर्थन देने के लिए 8866288662 पर मिस्ड कॉल करें। #IndiaSupportsCAA pic.twitter.com/AJ819hv6Ul

— BJP (@BJP4India) January 2, 2020

നേരത്തെ പൗരത്വ നിയമത്തിന് പിന്തുണ അറിയിക്കാൻ ടോൾഫ്രീ നമ്പറുമായി ബിജെപി രംഗത്ത് വന്നിരുന്നു. ടോൾ ഫ്രീ നമ്പറിൽ മിസ് കോൾ ചെയ്താൽ പൗരത്വ നിയമത്തിന് പിന്തുണയാകുമെന്നാണ് ബി.ജെ.പി വിശദമാക്കിയിരുന്നത്. എന്നാൽ ഈ നമ്പർ പ്രചരിക്കുന്ന രീതിയെപ്പറ്റി ബിജെപിക്കെതിരെ വിമർശനങ്ങളും ട്രോളുകളുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. നെറ്റ്ഫ്ലിക്സ് ആറ് മാസത്തേക്ക് ഫ്രീയായി ലഭിക്കാൻ ഈ നമ്പറിൽ വിളിക്കൂ, സ്ത്രീകളുടെ പേരിന്റെ കൂടെ ഈ നമ്പറും വച്ച ശേഷം മിസ് കോൾ അടിക്കൂ തിരികെ വിളിക്കാം തുടങ്ങിയ സന്ദേശങ്ങൾ ഉൾപ്പെടുത്തിയാണ് പലരും പൗരത്വ നിയമത്തെ പിന്തുണയ്ക്കുന്നവർക്കുള്ള ബി.ജെ.പിയുടെ ടോൾ ഫ്രീ നമ്പർ പ്രചരിപ്പിക്കുന്നത്.

ഇങ്ങനെയുള്ള പ്രചരണങ്ങളിൽ പ്രതികരണവുമായി നെറ്റ്ഫ്ലിക്സ് തന്നെ രംഗത്തെത്തിയിരുന്നു. ആറ് മാസത്തേക്ക് നെറ്റ്ഫ്ലിക്സ് ഫ്രീ ആയി ലഭിക്കാൻ ഈ നമ്പറിൽ വിളിക്കൂ എന്ന ഒരാളുടെ ട്വീറ്റ് പങ്കുവെച്ച ശേഷം ഇത് വ്യാജമെന്നായിരുന്നു നെറ്റ്ഫ്ലിക്സ് ഇന്ത്യ വ്യക്തമാക്കിയത്.

This is absolutely fake. If you want free Netflix please use someone else's account like the rest of us. https://t.co/PHhwdA3sEI

— Netflix India (@NetflixIndia) January 4, 2020