keniya-

നെയ്റോബി: കെനിയയിലെ അമേരിക്കൻ സൈനിക താവളം ആക്രമിച്ച അൽ ഷബാബ് ഭീകരരെ കെനിയൻ സേന തുരത്തി. നാലു ഭീകരരെ വധിച്ചു. അൽ ക്വ ഇദയുമായി ചേർന്ന് പ്രവർത്തിക്കുന്ന ഭീകര സംഘടനയാണ് അൽ ഷബാബ്.

കെനിയ - സൊമാലിയ അതിർത്തിക്ക് സമീപം ലാമു കൗണ്ടിയിലെ മാൻഡാ വ്യോമത്താവളത്തിന് നേരെ ഇന്നലെ രാവിലെ 5.30ഓടെയായിരുന്നു ആക്രമണം

യുഎസും കെനിയയും സംയുക്തമായി ഉപയോഗിക്കുന്ന സൈനിക താവളമാണിത്. ഏഴ് വിമാനങ്ങളും മൂന്ന് സൈനിക വാഹനങ്ങളും നശിപ്പിച്ചതായി അൽ ഷബാബ് അറിയിച്ചു. കത്തുന്ന വിമാനത്തിനു സമീപം മുഖം പാതി മറച്ച ആയുധധാരികളുടെ ചിത്രവും അവർ പുറത്തുവിട്ടു

ആക്രമണത്തിൽ തീ ആളിക്കത്തിയെന്നും എണ്ണ ടാങ്കുകളെ ബാധിച്ചെന്നും കെനിയൻ സേന വ്യക്തമാക്കി.

താവളത്തിലേക്ക് നുഴഞ്ഞ് കയറാനുള്ള അൽ ഷബാബ് ഭീകരരുടെ ശ്രമം പരാജയപ്പെടുത്തിയെന്നും കമാൻഡർ അറിയിച്ചു.

ഇറാൻ സൈനിക ജനറൽ ഖാസിം സുലൈമാനിയെ അമേരിക്ക വ്യോമാക്രമണത്തിൽ വധിച്ചതിന് പിന്നാലെ യു. എസ് താവളങ്ങൾക്ക് സുരക്ഷ വർദ്ധിപ്പിച്ചിരുന്നു.