നയ്റോബി ∙ കെനിയയിലെ യു.എസ് സൈനികത്താവളത്തിനു നേരെ അൽ ഷബാബ് ഭീകരരുടെ ആക്രമണം. നാലു ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ആക്രമണത്തെ ചെറുത്തു തോൽപ്പിച്ചതായി കെനിയയുടെ പ്രതിരോധ സംഘം അറിയിച്ചു. കെനിയ– സൊമാലിയ അതിർത്തിയോട് ചേർന്നുള്ള കെനിയയിലെ സൈനികതാവളത്തിന് നേരെയായിരുന്നു ആക്രമണം.
യു.എസും കെനിയയും സംയുക്തമായി ഉപയോഗിക്കുന്ന സൈനിക താവളത്തിനു നേരെ നടന്ന ആക്രമണത്തിൽ ഏഴ് എയർക്രാഫ്റ്റുകളും മൂന്ന് സൈനിക വാഹനങ്ങളും നശിപ്പിച്ചതായി അൽ ഷബാബ് അറിയിച്ചു. എന്നാൽ വാദങ്ങളെ പിന്തുണയ്ക്കുന്ന തെളിവുകളൊന്നും പുറത്തുവിട്ടിട്ടില്ല. ആക്രമണത്തെ തുടർന്ന് വ്യോമപാതയിൽ തീ ആളിക്കത്തിയെന്നും എണ്ണ ടാങ്കുകളെ ബാധിച്ചെന്നും കെനിയൻ പ്രതിരോധ സേന അറിയിച്ചു. കത്തിക്കൊണ്ടിരിക്കുന്ന എയർക്രാഫ്റ്റിനു സമീപം മുഖം പാതി മറച്ച ആയുധധാരികളുടെ ചിത്രം അൽ ഷബാബ് പുറത്തുവിട്ടു
ഇറാൻ സൈനിക ജനറലിനെ വ്യോമാക്രമണത്തിൽ കൊലപ്പെടുത്തിയതിന് പിന്നാലെ യു.എസ് താവളങ്ങൾക്ക് സുരക്ഷ വർദ്ധ.
ക്രമണം