jnu

ന്യൂ​ഡ​ൽ​ഹി: ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വൻ സം​ഘ​ർ​ഷവും കല്ലേറും. സർവ്വകലാശായിലെ എ.​ബി.​വി​.പി​ക്കാ​രും ഫീസ് വർദ്ധനവിനെതിരെ സ​മ​ര​ത്തി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ളും ത​മ്മി​ലാ​ണ് ഏ​റ്റു​മു​ട്ടി​യ​ത്. പ​ര​സ്പ​ര​മു​ള്ള ക​ല്ലേ​റി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​രി​ക്കേ​റ്റ​താ​യാ​ണു റി​പ്പോ​ർ​ട്ട്. വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ വൈ​സ് പ്ര​സി​ഡ​ന്റ് സ​തീ​ഷ് ച​ന്ദ്ര യാ​ദ​വ്, യൂണിയൻ അദ്ധ്യക്ഷ ഐ​ഷി ഘോ​ഷ് അടക്കമുള്ളവർക്കും പ​രി​ക്കേറ്റിട്ടുണ്ട്.

ത​ല​യ്ക്കു പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ത്ഥി​കളെ ഡ​ൽ​ഹി എ​യിം​സി​ൽ (ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ്) പ്ര​വേ​ശി​പ്പി​ച്ചു. ചി​ല വി​ദ്യാ​ർ​ഥി​ക​ൾ എ​യിം​സ് ട്രോ​മ സെന്ററിലാണ്. എന്നാൽ സർവ്വകലാശായിലെ ഇടതുപക്ഷ കൂട്ടായ്മയിലുള്ള വിദ്യാർത്ഥികൾ തങ്ങളെയാണ് ആക്രമിച്ചതെന്നാണ് എ.ബി.വി.പിക്കാർ പറയുന്നത്.

പുറത്തുനിന്നുമുള്ള എ.ബി.വി.പി പ്രവർത്തകരാണ് തങ്ങളെ ആക്രമിച്ചതെന്നും എ​.ബി​.വി​.പി​ക്കാ​ർ സ​മ​ര​ത്തി​ലു​ള​ള​വ​രെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്നു വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ ആ​രോ​പി​ച്ചു. അദ്ധ്യാപകരെയും എ.ബി.വി.പിക്കാർ ആക്രമിച്ചുവെന്നും സമരക്കാർ പറയുന്നു. ഇവരുടെ അ​തി​ക്ര​മം പോ​ലീ​സും സെ​ക്യൂ​രി​റ്റി ഗാ​ർ​ഡു​ക​ളും നോ​ക്കി​നി​ന്ന​താ​യും ഇ​വ​ർ കു​റ്റ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ​ദി​വ​സം വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ അം​ഗ​ങ്ങ​ളെ സു​ര​ക്ഷാ സേ​ന ഉ​ദ്യോ​ഗ​സ്ഥ​ർ കൈ​യേ​റ്റം ചെ​യ്ത​താ​യി ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു.