തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ സമിതി 8ന് നടത്തുന്ന 24 മണിക്കൂർ ദേശീയ പണിമുടക്കിനോടനുബന്ധിച്ച് വെള്ളയമ്പലം മാനവീയം വീഥിയിൽ സമരത്തെരുവ് നടന്നു. ഐക്യട്രേഡ് യൂണിയൻ സമിതി ജനറൽ കൺവീനർ വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. സതീഷ് ബാബുസേനൻ, മഹേഷ്‌ പഞ്ചു, വിനോദ് വൈശാഖി എന്നിവർ സംസാരിച്ചു. തൊഴിലാളികളുടെ ദേശീയപണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സാംസ്‌കാരിക പ്രവർത്തകർ കലാപരിപാടികൾ അവതരിപ്പിച്ചു. ആഭ.എ.എം (വയലിൻ വാദനം), സുനിൽ പട്ടിമറ്റം (പപ്പറ്റ് ഷോ) തങ്കമണി സാമുവേലും സംഘവും (നാടൻപാട്ട്), ജയചന്ദ്രൻ കടമ്പനാടും സംഘവും (നാടൻപാട്ട് ), ശ്യാം വള്ളിക്കോട് (ഫിംഗർ ഡ്രം), അരവിന്ദ് വി മോഹൻ (മ്യൂസിക്ക് ബാന്റ്), അഖിലൻ ചെറുകോട്, പദ്മകുമാർ പരമേശ്വരൻ (കവിത) എന്നിവർ പരിപാടികൾ അവതരിപ്പിച്ചു.