whatsapp

വിശേഷപ്പെട്ട ദിവസങ്ങളിൽ അന്യോന്യം ആശംസകൾ കൈമാറാൻ നമ്മൾ കുറച്ചു കാലം മുൻപ് വരെ ഗ്രീറ്റിംഗ് കാർഡുകളെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ സ്മാർട്ഫോണും ഇന്റർനെറ്റും വ്യാപകമായതോടെ ഗ്രീറ്റിംഗ് കാർഡ് വ്യവസായത്തിന് വൻ തിരിച്ചടികൾ നേരിടേണ്ടി വന്നതായി അനുമാനിക്കാവുന്നതാണ്. നിരവധി പേർ ഗ്രീറ്റിംഗ് കാർഡുകൾ ഉപേക്ഷിച്ച് ഡിജിറ്റലായി ആശംസകൾ കൈമാറാൻ തുടങ്ങിയതാണ് ഇതിനുള്ള കാരണം. അതുകൊണ്ടുതന്നെ ഇക്കാലത്ത് അധികമാരും ഗ്രീറ്റിംഗ് കാർഡുകൾ വാങ്ങാനായി മിനക്കെടാറില്ല. സ്റ്റിക്കറായും, ജിഫ് ആയും പിക്ച്ചർ മെസേജുകളായും ആശംസകൾ അയക്കാൻ നിരവധി ഉപാധികളാണ് ഇന്ന് നമ്മുക്ക് മുൻപിലുള്ളത്. എന്നാൽ ഇക്കഴിഞ്ഞ ന്യൂ ഇയർ ദിനത്തിൽ ലോകത്താകമാനമുള്ള ജനങ്ങൾ കൈമാറിയ മെസേജുകളുടെ എണ്ണം എത്രയാണെന്നറിയാമോ? അതറിയാൻ ഈ വീഡിയോ കാണൂ.