ബാഗ്ദാദ് : ഇറാന്റെ സൈനിക മേധാവി ജനറൽ ഖാസിം സുലൈമാനിയെ വധിച്ചതിന് പിന്നാലെ അമേരിക്കയ്ക്കെതിരെ ഇറാഖ് ഭരണകൂടം രംഗത്ത്. രാജ്യത്തുള്ള വിദേശസൈനികരെ ഉടൻ തന്നെ പുറത്താക്കണമെന്ന് ഇറാഖ് പാർലമെന്റ് ആവശ്യപ്പെട്ടു. ഖാസിം സുലൈമാനിയുടെ വധത്തിനെതിരെ ഐക്യരാഷ്ട്രസഭയിൽ പരാതി നൽകുമെന്നും ഇറാഖ് അറിയിച്ചു. ഇറാഖിലെ വ്യേമപാത മറ്റുരാജ്യങ്ങൾ ഉപയോഗിക്കുന്നത് തടയണമെന്നും പാർലമെന്റ് ആവശ്യപ്പെട്ടു.
അതേസമയം പശ്ചിമേഷ്യയിലെ സംഘർഷ സ്ഥിതിയിൽ ഇറാനെ ഇന്ത്യ ആശങ്ക അറിയിച്ചു. വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ ഇറാൻ വിദേശകാര്യമന്ത്രിയുമായി ചർച്ച നടത്തി. ഇറാനുമായി ആശയവിനിമയം തുടരുമെന്ന് എസ്.ജയ്ശങ്കർ പറഞ്ഞു.