jayasurya-

നിരൂപക ശ്രദ്ധ നേടിയ ലില്ലി എന്ന അരങ്ങേറ്റ ചിത്രത്തിന് ശേഷം പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന അന്വേഷണം എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ജയസൂര്യയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്.

'സത്യം എപ്പോഴും വിചിത്രമായിരിക്കും' എന്നാണ് ചിത്രത്തിന്‍റെ ടാഗ് ലൈൻ. സുജിത്ത് വാസുദേവ് ആണ് ഛായാഗ്രഹണം. സംഗീതം ജേക്‌സ് ബിജോയിയും തിരക്കഥ ഫ്രാൻസിസ് തോമസും നിർവഹിക്കുന്നു. സംഭാഷണങ്ങളും അഡീഷണല്‍ സ്‌ക്രീൻ പ്ലേയും എഴുതിയിരിക്കുന്നത് രണ്‍ജീത് കമലാശങ്കറും സലിൽവിയുമാണ്. എഡിറ്റിംഗ് അപ്പു ഭട്ടതിരി.