കൊച്ചി:മരടിലെ ഫ്ലാറ്റുകൾ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ചുമാറ്റുന്നതിന് മുന്നോടിയായി വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്.
സ്‌ഫോടന ദിവസം 200 മീറ്റർ ദൂരപരിധിയിൽ നിരോധനാജ്ഞ, വൈദ്യുതി നിയന്ത്രണം
പൊളിക്കുന്ന ഓരോ ഫ്ലാറ്റിന്റെ സമീപത്തും 500 വീതം 2,000 പൊലീസുകാരെ വിന്യസിക്കും
കാഴ്ചക്കാരെ 200 മീറ്ററിനപ്പുറം സുരക്ഷിതമായ പ്രദേശത്ത് ബാരിക്കേഡ് ഉപയോഗിച്ച് നിയന്ത്രിക്കും
കായലിലൂടെ കാഴ്ചക്കാർ വഞ്ചിയിൽ എത്തുന്നത് തടയാൻ കോസ്റ്റൽ പൊലീസ്
സ്‌ഫോടനത്തിന് 10 മിനിട്ട് മുമ്പ് വൈറ്റില- അരൂർ, പേട്ട-തേവര പാതകളിൽ ഗതാഗത നിയന്ത്രണം
സ്‌ഫോടനത്തിനുശേഷം അനുമതി ലഭിച്ചാൽ ഗതാഗതം പുനരാരംഭിക്കും
ആംബുലൻസ്, ഫയർഫോഴ്‌സ് എന്നിവയുടെ പൂർണ സേവനം,ഡ്രോണുകൾ അനുവദിക്കില്ല
'പരിസര വാസികൾക്കോ പ്രദേശത്തിനോ കേടുപാടുണ്ടാവില്ലെന്ന് ഉറപ്പുവരുത്താൻ എല്ലാ സുരക്ഷാ സംവിധാനങ്ങളും അന്നേ ദിവസം ഉറപ്പാക്കും. ഇത് ജനങ്ങളെ അറിയിക്കുന്നതിന് നഗരസഭയുടെ നേതൃത്വത്തിൽ ബോധവത്കണ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.'
-വിജയ് സാഖറെ
സിറ്റി പൊലിസ് കമ്മിഷണർ