മുംബയ്: കാമുകനുമായുള്ള ലൈംഗിക ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തികൊണ്ട് 17കാരിയായ സ്വന്തം മകളെ ലൈംഗിക പീഡനത്തിന് ഇരയാക്കി അച്ഛൻ. മുംബൈയിലാണ് സംഭവം നടന്നത്. പെൺകുട്ടിയുടെ ഫോൺ പരിശോധിച്ച അമ്മയാണ് സംഭവം പുറത്തുകൊണ്ടുവന്നത്. തന്റെ മകളുടെ ഫോണിലുള്ള കാമുകനായുമായുള്ള നഗ്ന വീഡിയോകൾ കാട്ടിയാണ് കുട്ടിയുടെ അച്ഛൻ അവളെ ലൈംഗികമായി ഉപയോഗിച്ചത്. സംഭവം പുറത്തായതോടെ 40 വയസുകാരനായ ഇയാൾ മുൻകൂർ ജാമ്യം തേടിയിരുന്നു. എന്നാൽ ജാമ്യാപേക്ഷ പോക്സോ കോടതി തള്ളുകയായിരുന്നു. ഇയാളിപ്പോൾ ഒളിവിൽ പോയിരിക്കുകയാണ്.
പെൺകുട്ടിയെ ആദ്യം പീഡിപ്പിച്ചത് അവളുടെ സഹപാഠിയായ 17 വയസുകാരൻ കാമുകനായിരുന്നു. കോളേജിലെ ഒരു പ്രോജക്ടിന്റെ ഭാഗമായി പെൺകുട്ടിയോടൊപ്പം അവളുടെ വീട്ടിലെത്തിയ കാമുകൻ പെൺകുട്ടിയുടെ സമ്മതമില്ലാതെ അവളെ ബലമായി കീഴ്‌പ്പെടുത്തി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയായിരുന്നു. തുടർന്ന്, പെൺകുട്ടിയുടെ അച്ഛൻ കാമുകനുമായുള്ള മകളുടെ ദൃശ്യങ്ങൾ ഒരു ദിവസം അവൾക്ക് കാണിച്ചുകൊടുക്കുകയും ഇത് കാട്ടി മകളെ ഇയാൾ ഭീഷണിപ്പെടുത്തിയിരുവെന്നുമാണ് പെൺകുട്ടിയുടെ അമ്മ പറയുന്നത്.
ശേഷം ഇയാളും പെൺകുട്ടിയെ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു. ദൃശ്യങ്ങൾ അമ്മയെ കാണിക്കുമെന്നും വീഡിയോ പ്രചരിപ്പിക്കുമെന്നും അമ്മയിൽ നിന്നും താൻ വിവാഹമോചനം നേടുമെന്നും ഇയാൾ തന്റെ മകളെ ഭീഷണിപ്പെടുത്തിയിരുന്നു. പെൺകുട്ടിയുടെ കാമുകന് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ പരാതി പ്രധാനമായും അച്ഛനെതിരെ ആണെന്നത് കണക്കിലെടുത്തുകൊണ്ടാണ് ജാമ്യം അനുവദിച്ചത്.