india-sri-lanka-t20-rain

ഗോഹട്ടി :ശ്രീലങ്കയ്ക്കെതിരായ ആദ്യ ട്വന്റി 20 മത്സരം ഗോഹട്ടിയിലെ കനത്ത മഴ കാരണം ഉപേക്ഷിച്ചു. ഇന്നലെ രാത്രി ഏഴിന് തുടങ്ങേണ്ടിയിരുന്ന മത്സരം 9.45 ആരംഭിക്കാൻ കഴിത്താതി​രുന്നതി​നെ തുടർന്നാണ് ഉപേക്ഷി​ച്ചത്.

ആറരയോടെ ഇന്ത്യൻ ക്യാപ്ടൻ വിരാട് കൊഹ്‌ലി ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുപ്പിന് പിന്നാലെയാണ് മഴ തുടങ്ങിയത്. ഇടയ്ക്ക് കുറഞ്ഞുനിന്ന മഴ വീണ്ടും ശക്തിയാർജിച്ചതോടെ കളി തുടങ്ങാൻ കഴിയാതെ വരികയായിരുന്നു.

മൂന്ന് മത്സരങ്ങളാണ് പരമ്പരയി​ലുള്ളത്.രണ്ടാം മത്സരം ഏഴി​ന് ഇൻഡോറി​ൽ നടക്കും.പത്തി​ന് പൂനെയി​ലാണ് അവസാന മത്സരം.

മലയാളിതാരം സഞ്ജു സാംസൺ ടീമിലുണ്ടായിരുന്നിട്ടും ഇന്നലെയും പ്ളേയിംഗ് ഇലവനിൽ അവസരം നൽകിയില്ല. റിസർവ് ഒാപ്പണറായി ടീമിലെത്തിയ സഞ്ജുവിന് പകരം ശിഖർ ധവാനെയും കെ.എൽ. രാഹുലിനെയുമാണ് ഒാപ്പണർമാരായി നിയോഗിച്ചത്. പരിക്കിൽനിന്ന് മോചിതനായെത്തിയ ധവാന്റെ തിരിച്ചുവരവ് മത്സരമാണിത്. പേസർ ജസ്‌പ്രീത് ബുംറയും പരിക്കിന്റെ ഇടവേള കഴിഞ്ഞ് പ്ളേയിംഗ് ഇലവനിലെത്തിയിരുന്നു.