ദുബായ് : ഇറാൻ സൈനിക മേധാവി ഖാസിം സുലൈമാനിയുടെ വധത്തെതുടർന്നുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിൽ കനത്ത ദജാഗ്രത, സംഘർഷസാധ്യത തുടരുന്ന പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങൾ കനത്ത ജാഗ്രതയിൽ. യുദ്ധ സാഹചര്യം ഒഴിവാക്കി മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന് സൗദി, യു.എ.ഇ തുടങ്ങിയ രാജ്യങ്ങൾ ആവശ്യപ്പെട്ടു. അതേസമയം, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, സൗദി, അബുദാബി കിരീടാവകാശികളുമായി പുതിയ സാഹചര്യങ്ങൾ ഫോണിൽ ചർച്ച ചെയ്തു.
കൂടുതൽ സംഘർഷങ്ങളിലേക്കു നീങ്ങരുതെന്നാായിരുന്നു യു.എ.ഇ പ്രതികരിച്ചത്. വിവേക പൂർണമായ രാഷ്ട്രീയപരിഹാരത്തിന് ശ്രമിക്കണമെന്ന് യു.എ.ഇ വിദേശകാര്യ സഹമന്ത്രി അൻവർ ഗർഗാഷ് പറഞ്ഞു. നേരത്തെ നടന്ന ഭീകര പ്രവർത്തനങ്ങളുടെ അനന്തരഫലമാണ് ഇപ്പോളുണ്ടായതെന്നും ഇത്തരം ഭീകര പ്രവർത്തനങ്ങളുടെ പ്രത്യാഘാതത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നതായും സൗദി വ്യക്തമാക്കി. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി ഫോണിൽ സംസാരിച്ച യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ സൗദിയുടെ പിന്തുണയ്ക്ക് നന്ദിയറിയിച്ചു.
യുദ്ധസമാനമായ സാഹചര്യവും യുദ്ധവും മേഖലയ്ക്ക് കനത്ത നഷ്ടമുണ്ടാക്കുമെന്നും അത്തരം സാഹചര്യങ്ങൾ ഒഴിവാക്കണമെന്നും കുവൈറ്റും ഖത്തറും വ്യക്തമാക്കി.