burj-

ദുബായ് : 828 മീറ്റർ ഉയരത്തിൽ ലോകത്തിന്റെ ഈ പതിറ്റാണ്ടിന്റെ വിസ്മയമായി മാറിയ ബുർജ് ഖലീഫയ്ക്ക് പത്താ പിറന്നാൾ. 2010 ജനുവരി 4ന് ഉദ്ഘാടനം ചെയ്ത ബുർജ് ഖലീഫ നേട്ടങ്ങളുടെ ഒരുപതിറ്റാണ്ടു പൂർത്തിയാക്കി. പാരിസിലെ ഈഫൽ ടവറിനേക്കാൾ മൂന്നിരട്ടിയോളം വലുപ്പമുണ്ട്. ഹോട്ടൽ, താമസ കേന്ദ്രങ്ങൾ, റസ്റ്റാറന്റുകൾ, ഉല്ലാസകേന്ദ്രങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നതാണ് ഈ വിസ്മയ കെട്ടിടം.

ലോകത്ത് ഏറ്റവും കൂടുതൽ സന്ദർശകർ എത്തുന്ന സ്ഥലംകൂടിയാണിത്. 6 വർഷത്തെ ശ്രമത്തിനൊടുവിലാണ് ബുർജ് ഖലീഫ യാഥാർത്ഥ്യമായത്.. നിർമ്മാണത്തിനായി 2.2 കോടി മണിക്കൂർ മനുഷ്യാദ്ധ്വാനം വേണ്ടിവന്നതായി കണക്കാക്കുന്നു. 2011ൽ അറബ് രാജ്യങ്ങളിലെ മികച്ച നിർമിതിക്കുള്ള എം.ഇ.ഇ.ഡി (മീഡ്) മിഡില്‍ ഈസ്റ്റ് അവാർഡും ബുർജ് ഖലീഫ നേടി. ഏറ്റവും കൂടുതൽ നിലകൾ, ഏറ്റവും ഉയരത്തിലുള്ള നിരീക്ഷണകേന്ദ്രം, ഏറ്റവും കൂടുതൽ ഉയരത്തിലേക്കു പോകുന്ന എലിവേറ്റർ തുടങ്ങിയവയും ബുർജ് ഖലീഫയുടെ റെക്കോഡുകളാണ്.

رمز للإنجاز، التسامح والتكامل! أهلاً بكم في احتفالات #برج_خليفة بمناسبة مرور 10 سنوات على افتتاحه

A symbol of human unity, tolerance and realized potential. Welcome to our #BurjKhalifaTurns10 celebrations. pic.twitter.com/RtJ08qSCkz

— Burj Khalifa (@BurjKhalifa) January 4, 2020

ആദ്യം 125ാം നിലയിലും തുടർന്ന് 148ാം നിലയിലുമായിരുന്നു നിരീക്ഷണകേന്ദ്രം. ഇപ്പോൾ 152, 153, 154 നിലകളിൽ ഔട്ട്ഡോർ ബാൽക്കണിയോടു കൂടിയ രാജകീയ സ്വീകരണമുറിയുണ്ട്. ഹോളിവുഡ് ചിത്രമായ മിഷൻ ഇംപോസിബിൾ: ഗോസ്റ്റ് പ്രോട്ടോകോൾ ഇവിടെ ചിത്രീകരിച്ചിരുന്നു

عشرة أعوام من التقدم والإزدهار، والكثير من الإلهام! #برج_خليفة

10 years of growth, progress, and aspirations #BurjKhalifa#BurjKhalifaturns10 pic.twitter.com/LUNNqkWhAA

— Burj Khalifa (@BurjKhalifa) January 3, 2020