കണ്ണൂർ: പള്ളിക്കുന്ന് കാനത്തൂർ ക്ഷേത്രത്തിലെ ജീവനക്കാരനു കുത്തേറ്റു. ക്ഷേത്രം ക്ലാർക്ക് ആനന്ദിനാണ് കുത്തേറ്റത്. ഞായറാഴ്ച രാത്രി ക്ഷേത്രം ഓഫീസിൽ നിന്നും പുറത്തിറങ്ങവേയായിരുന്നു സംഭവം നടന്നത്. തുടയിലാണ് കുത്തേറ്റിരിക്കുന്നത്. ഡി.വൈ.എഫ്.ഐ പ്രവർത്തകനാണ് ആനന്ദിനെ അധികം വൈകാതെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആനന്ദിനെ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ആശുപത്രിയിലെത്തി സന്ദർശിച്ചു.