jnu-

ഡൽഹി ജവാഹർലാൽ നെഹ്റു സർവകലാശാലയിൽ വിദ്യാർത്ഥികൾക്ക് മർദ്ദനമേറ്റ സംഭവത്തെ അപലപിച്ച് കേന്ദ്രസർക്കാർ. ആക്രമണം ദൗർഭാഗ്യകരമെന്ന് മാനവവിഭവ ശേഷി മന്ത്രാലയം ട്വീറ്റ് ചെയ്തു.. ആക്രമണത്തെ അപലപിച്ച് കേന്ദ്രമന്ത്രി നിർമ്മല സീതാരാമനും രംഗത്തെത്തി.. ‘ഭയപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. ഞാനറിയുന്ന ക്യാംപസ് സംവാദങ്ങൾ കൊണ്ടും അഭിപ്രായങ്ങൾ കൊണ്ടുമാണ് ഏറ്റുമുട്ടിയിരുന്നത്, അതിക്രമം ഉണ്ടായിരുന്നില്ല. ഇന്നത്തെ സംഭവങ്ങളിൽ അപലപിക്കുന്നു. കഴിഞ്ഞ കുറച്ച് ആഴ്ചകളിൽ പറഞ്ഞതെല്ലാം മാറ്റിവച്ച്, എല്ലാ വിദ്യാർത്ഥി കൾക്കും സുരക്ഷിത സ്ഥലമായി സർവകലാശാലകൾ മാറണമെന്നാണ് ഈ സർക്കാരിന്റെ ആവശ്യം’– നിർമല പറഞ്ഞു.ഡൽഹി ല്ഫ്ടനന്റ് ഗവർണറും ആക്രമണത്തെ അപലപിച്ചു.

അതിനിടെ ആക്രമണത്തിൽ പരിക്കേറ്റ് വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷിനെ ഡൽഹി എയിംസിലേക്ക് മാറ്റി.

പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥികളെ സന്ദർശിക്കാൻ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി രാത്രിയോടെ എയിംസിൽ എത്തി. ഇതോടെ എയിംസിന് മുന്നിൽ കോൺഗ്രസ് - ബി..ജെ..പി പ്രവർത്തകർ തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

ജെ.എൻ.യു പരിസരത്തും സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.

നേരത്തെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. ‘ധീരരായ വിദ്യാർഥികളുടെ ശബ്ദങ്ങളെ രാജ്യം ഭരിക്കുന്ന ഫാഷിസ്റ്റുകൾ ഭയപ്പെടുകയാണ്. ജെഎൻയുവിലെ ആക്രമണം ആ ഭയത്തിന്റെ പ്രതിഫലനമാണ്. മുഖംമൂടി ധരിച്ചവരാൽ വിദ്യാർഥികളും അധ്യാപകരും ക്രൂരമായി ആക്രമിക്കപ്പെട്ടു. ഞെട്ടിക്കുന്ന സംഭവമാണിത്’– ചിത്രങ്ങൾ സഹിതമുള്ള ട്വീറ്റിൽ രാഹുൽ പറഞ്ഞു.

അതേസമയം ജെ..എൻ..യുവിലെ അക്രമ സംഭവങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഡൽഹി പൊലീസിനോടു റിപ്പോർട്ട് തേടി. ആഭ്യന്തര മന്ത്രി അമിത് ഷാ ഡൽഹി പൊലീസ് കമ്മിഷണറുമായി സംസാരിച്ചു സ്ഥിതിഗതികൾ വിലയിരുത്തി. മുഖം മൂടി ധരിച്ചെത്തിയവർ വിദ്യാർഥികളെ ആക്രമിക്കുകയും ക്യാംപസിലെ വസ്തുവകകൾ നശിപ്പിക്കുകയും ചെയ്തതിൽ അടിയന്തര റിപ്പോർട്ട് നൽകാൻ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ജെ..എൻ..യു രജിസ്ട്രാർ പ്രമോദ് കുമാറിനോടു നിർദേശിച്ചു. വൈസ് ചാൻസലറോടും ഡൽഹി പൊലീസ് ഉദ്യോഗസ്ഥരോടും സംസാരിച്ചതായും സമാധാനാന്തരീക്ഷം ഉറപ്പാക്കണമെന്നു നിർദേശിച്ചതായും മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു.

കേന്ദ്ര സർക്കാരിനെ വിമർശിച്ചു കോൺഗ്രസ് നേതാവ് പി.ചിദംബരവും രംഗത്തെത്തി. ജെഎൻയുവിലെ ആക്രമണങ്ങൾ ഞെട്ടലുണ്ടാക്കി. വിദ്യാർഥികൾ രൂക്ഷമായി ആക്രമിക്കപ്പെട്ടു. എത്രയും പെട്ടെന്ന് അക്രമം അവസാനിപ്പിച്ച് ശാന്തിയുടെ അന്തരീക്ഷം സൃഷ്ടിക്കാൻ പൊലീസ് തയാറാകണം. സർവകലാശാല ക്യാംപസിൽ വിദ്യാർഥികൾക്കു സുരക്ഷിതത്വം ഇല്ലെങ്കിൽ നമ്മുടെ രാജ്യം എങ്ങനെയാണു പുരോഗമിക്കുക’– ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ട്വിറ്ററിൽ അഭിപ്രായപ്പെട്ടു.


സംഭവത്തിൽ പ്രതിഷേധിച്ചു വിദ്യാർത്ഥികൾ ഡൽഹി പൊലീസ് ആസ്ഥാനത്തു തമ്പടിച്ച് പ്രതിഷേധിക്കുകയാണ്. ജാമിയ മില്ലിയയിലെ വിദ്യാർത്ഥികളും പിന്തുണയുമായി എത്തിയിട്ടുണ്ട്. ഹീനമായ അതിക്രമത്തെ വിവരിക്കാൻ വാക്കുകളില്ലെന്നും ജനാധിപത്യത്തിനേറ്റ നാണക്കേടാണു ജെ..എൻ..യുവിലെ ആക്രമണമെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു. അധികാരത്തിലുള്ളവർ നടത്തിയ ആസൂത്രിത ആക്രമണമാണിതെന്നു സി..പി..എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ആരോപിച്ചു.