swara-bhaskar

ന്യൂഡൽഹി: എ.ബി.വി.പി 'ഗുണ്ടകളി'ൽ നിന്നും 'തീവ്രവാദ ആക്രമണം' നേരിടുന്ന ജെ.എൻ.യു വിദ്യാർത്ഥികളെ സഹായിക്കാനായി ഡൽഹിയിലെ ജനങ്ങൾ ഒത്തുചേരണമെന്ന് വീഡിയോയിലൂടെ അഭ്യർത്ഥന നടത്തി ബോളിവുഡ് നടി സ്വര ഭാസ്കർ. 'അടിയന്തിര ആവശ്യം' എന്ന് പറഞ്ഞുകൊണ്ടാണ് സാറ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സാഹചര്യം നിയന്ത്രിക്കാനായി ഡൽഹി പൊലീസ് ഒന്നും ചെയ്യുന്നില്ലെന്നും അവരെ അതിന് നിർബന്ധിക്കണമെന്നും ഉടൻ തന്നെ എല്ലാവരും ജെ.എൻ.യുവിലേക്ക് പോകണമെന്നും വിദ്യാർത്ഥികൾക്കായി അണിചേരണമെന്നും സ്വര വീഡിയോയിലൂടെ പറയുന്നു. തന്നെ ഈ സംഭവം വ്യക്തിപരമായി ബാധിക്കുന്നതാണെന്നും തന്റെ മാതാപിതാക്കൾ ക്യാമ്പസിനകത്ത് ഉണ്ടെന്നും കണ്ണുകൾ നിറഞ്ഞുകൊണ്ട് സ്വര പറയുന്നതും വീഡിയോയിൽ കാണാം. ജെ.എൻ.യുവിലക്ക് എത്താനായുള്ള വഴി പറഞ്ഞുകൊടുത്തുകൊണ്ടും, ഇക്കാര്യം പരമാവധി ആൾക്കാരിലേക്ക് എത്തിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടുമാണ് സ്വര വീഡിയോ അവസാനിപ്പിക്കുന്നത്.

Urgent appeal!!!! To all Delhiites PLS gather in large numbers outside the Main Gate of JNU campus on Baba Gangnath Marg.. to pressure the govt. & #DelhiPolice to stop the rampage by alleged ABVP masked goons on JNU campus. PLS PLS share to everyone in Delhi!🙏🏿🙏🏿 9pm on 5th. Jan pic.twitter.com/IXgvvazoSn

— Swara Bhasker (@ReallySwara) January 5, 2020