ഗർഭകാല ഫോട്ടോഷൂട്ടുകൾ സജീവമാകുന്ന കാലമാണിപ്പോൾ. സിനിമാതാരങ്ങളാണ് ഇത്തരം ഫോട്ടോകൾ പങ്കുവയ്ക്കുന്നവരിലേറെയും. തെന്നിന്ത്യൻ താരം സാമന്തയുടെ ഗർഭകാല ചിത്രങ്ങൾ വൈറലായിരുന്നു.. മോഡലും നടിയുമായ ലിസ ഹെയ്ഡനും ഗർഭകാല ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ഒമ്പതാംമാസത്തിലെ ബിക്കിനിയിലുള്ള തന്റെ ചിത്രങ്ങൾ ഇൻസറ്റഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ് താരം..
ലിസയ്ക്ക് ആശംസകൾ അറിയിച്ചികൊണ്ടുള്ള കമന്റുകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കടലാസ് പൂക്കളുടെ പശ്ചാത്തലത്തിലുള്ളതാണ് ചിത്രം. ഏഴാം മാസത്തിലും സമാനമായ തരത്തിൽ ബിക്കിനിയിൽ ലിസ ഫോട്ടോഷൂട്ട് നടത്തിയിരുന്നു. ഈ ചിത്രങ്ങൾക്കും അന്ന് വൻസ്വീകരണം ലഭിച്ചിരുന്നു. ലിസയും ഭര്‍ത്താവും ബിസിനസുകാരനുമായ ദിനോ ലൽവാനിയും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിന് വേണ്ടിയാണ് ഇപ്പോൾകാത്തിരിക്കുന്നത്. ഇവരുടെ മൂത്ത മകന് മൂന്ന് വയസ് കഴിഞ്ഞു..
'ഏ ദിൽഹേ മുഷ്‌കില്‍', 'ഹൗസ് ഫുൾ 3', 'ക്വീൻ' എന്നീ ചിത്രങ്ങളാണ് ലിസ ഹെയ്ഡൻ എന്ന നടിയെ ഏറെ ശ്രദ്ധേയയാക്കിയത്. ഇതിന് പുറമെ 'ഇന്ത്യാസ് നെക്സ്റ്റ് ടോപ്പ് മോഡൽ' എന്ന ടിവി ഷോയും 'ദ ട്രിപ്' എന്ന വെബ് സീരീസും ലിസയെ കൂടുതൽ പ്രശസ്തയാക്കി