കോപ്പൻ ഹേഗൻ : താൻ കളിച്ചുവളർന്ന മാൽമോ ക്ളബിന്റെ എതിരാളികളായ ഹമ്മാർ ബിയുടെ ഉടമസ്ഥാവകാശം സ്വന്തമാക്കിയ സ്വീഡിഷ് സൂപ്പർ ഫുട്ബാളർ സ്ളാട്ടൻ ഇബ്രാഹിമോവിച്ചിന്റെ പ്രതിമ ജൻമനാട്ടിൽ വീണ്ടും തകർക്കപ്പെട്ടു. ശനിയാഴ്ചയാണ് സ്ളാട്ടന്റെ സ്വന്തം നാടായ മാൽമോയിലെ പൂർണകായ പ്രതിമ തകർക്കപ്പെട്ടത്. ഹമ്മാർ ബി വാങ്ങിയശേഷം താരത്തിന്റെ നിരവധി പ്രതിമകളാണ് തകർക്കപ്പെട്ടത്.