ഒമാനിലെ സലാല ലൈഫ് ലൈൻ ഹോസ്പിറ്റലിലേക്ക് ഡോക്ടർ , നഴ്സ് തസ്തികകളിൽ ഒഴിവ്. നോർക്കാ റൂട്ട്സ് വഴി അപേക്ഷിക്കണം. 1. എമർജൻസി ഫീമെയിൽ നഴ്സ്: ബിഎസ്സി നഴ്സിംഗിനൊപ്പം ബിഎൽഎസും എസിഎൽഎസും. ശമ്പളം: 325 ഒമാൻ റിയാൽ. നാല് വർഷത്തെ തൊഴിൽപരിചയം. 2. ഒ.ടി മെയിൽ നഴ്സ്: ബിഎസ്സി നഴ്സിംഗ്. ശമ്പളം: 325 ഒമാൻ റിയാൽ.ഏഴ് വർഷത്തെ തൊഴിൽപരിചയം. 3. ജനറൽ മെയിൽനഴ്സ്: ബിഎസ്സി നഴ്സിംഗ്. ശമ്പളം: 325 ഒമാൻ റിയാൽ.നാല് വർഷത്തെ തൊഴിൽപരിചയം. 4. ജനറൽ നഴ്സ് ഫീമെയിൽ: ബിഎസ്സി നഴ്സിംഗ്. ശമ്പളം: 325 ഒമാൻ റിയാൽ.നാല് വർഷത്തെ തൊഴിൽപരിചയം. 5. സ്പെഷ്യലിസ്റ്റ് പതോളജിസ്റ്റ്: എംബിബിഎസ്, എംഡി/ഡിപിബി അല്ലെങ്കിൽ ഡിഎൻബി പതോളജി. ശമ്പളം: 2000-2200 ഒമാൻ റിയാൽ. എംഡിയ്ക്ക് ശേഷം മൂന്ന് വർഷത്തെ തൊഴിൽപരിചയം ഉണ്ടായിരിക്കണം. സ്പെഷ്യലിസ്റ്റ് റേഡിയോളജിസ്റ്റ് : എംബിബിഎസ്, എംഡി/ഡിഎൻബി റേഡിയോളജി. ശമ്പളം: 2000-2300 ഒമാൻ റിയാൽ.എംഡിയ്ക്ക് ശേഷം മൂന്ന് വർഷത്തെ തൊഴിൽപരിചയം ഉണ്ടായിരിക്കണം.7.ജനറൽ പ്രാക്ടീഷ്ണർ: എംബിബിഎസ്. ശമ്പളം: 1000-1200 ഒമാൻ റിയാൽ. രണ്ട് വർഷത്തേക്കുള്ള കരാർ നിയമനങ്ങളാണ്. വിശദവിവരങ്ങളടങ്ങിയ ഏറ്റവും പുതിയ റെസ്യൂമെ
rmt1.norka@kerala.gov.inഎന്ന ഇമെയിലിൽ അയക്കണം. ജനുവരി 15 ആണ് അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി.
നഴ്സുമാർക്ക് നിരവധി അവസരങ്ങൾ.
സംസ്ഥാന സർക്കാരിന് കീഴിലുള്ള ഒഡെപെക് വഴിയാണ് നിയമനം
സൗദി, യു.എ.ഇ., ബ്രിട്ടൺ, അബുദാബി , മാലിദ്വീപ് എന്നിവിടങ്ങളിലായി 1000 നഴ്സുമാർക്ക് അവസരം. സംസ്ഥാന സർക്കാരിന് കീഴിലുള്ള ഒഡെപെക് വഴിയാണ് നിയമനം.വിസ, വിമാനടിക്കറ്റ് എന്നിവയുടെ ചെലവ് തൊഴിലുടമകൾ വഹിക്കും. ബ്രിട്ടൻ ഒഴികെയുള്ള രാജ്യങ്ങളിലെ നിയമനങ്ങൾക്ക് ഉദ്യോഗാർഥികൾ കേന്ദ്രസർക്കാർ അംഗീകരിച്ച സർവീസ് ചാർജായ 30,000 രൂപ നൽകണം.
ബ്രിട്ടനിൽ
ബ്രിട്ടണിൽ 700 നഴ്സുമാർക്കാണ് അവസരം. ഇവർ ഐ.ഇ.എൽ.ടി.എസ്./ഒ.ഇ.ടി. വിജയിക്കണം. ഇതിനുള്ള പരിശീലനവും മറ്റ് സൗകര്യങ്ങളും ഒഡെപെക് തന്നെ നൽകും. ഇതിനീടാക്കുന്ന ഫീസ്ഉദ്യോഗാർഥികൾക്ക് മടക്കിനൽകുകയും ചെയ്യും. ബ്രിട്ടനിലെ നാഷണൽ ഹെൽത്ത് സർവീസിന്റെ കീഴിലുള്ള വിവിധ ആശുപത്രികളിൽ തൊഴിൽ നേടുന്നതിനൊപ്പം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ സർട്ടിഫിക്കറ്റും സ്വന്തമാക്കാം.
ഗ്ലോബൽ ലേണേഴ്സ് പ്രോഗ്രാം എന്ന പ്രത്യേക പദ്ധതിയുടെ ഭാഗമായിട്ടാണ്ഇത്രയും പേർക്ക് നിയമനത്തിനുള്ള സൗകര്യം ഒരുങ്ങുന്നത്. വിസ, വിമാനടിക്കറ്റ് തുടങ്ങിയ മറ്റ് ചെലവുകളെല്ലാം ബ്രിട്ടണിലെ എൻ.എച്ച്.എസ്. ആശുപത്രികളാണ് വഹിക്കുന്നത്. താത്പര്യമുള്ളവർക്ക് ഐ.ഇ.എൽ.ടി.എസ്./ഒ.ഇ.ടി. പരിശീലനം നൽകുന്നതിനായി എറണാകുളം, തിരുവനന്തപുരം, ഡൽഹി എന്നിവിടങ്ങളിൽ ഒഡെപെക് പരിശീലനകേന്ദ്രം ആരംഭിച്ചിട്ടുണ്ട്.
യു.എ.ഇ യിൽ
യു.എ.ഇ.യിലെ വിവിധ ഹോംകെയർ സെന്ററുകളിലേക്ക് 100-ൽപ്പരം നഴ്സിന്റെ ഒഴിവുണ്ട്. ബി.എസ്സി. നഴ്സിങ് വിജയിച്ച വനിതകൾക്ക് അപേക്ഷിക്കാം.രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുണ്ടാകണം.ആകർഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. ഹാഡ്/ഡി.ഒ.എച്ച്./ഡി.എച്ച്.എ. എന്നിവയുള്ളവർക്ക് മുൻഗണന. അഭിമുഖം വിജയിക്കുന്നവർക്ക് ഹാഡ്/ഡി.ഒ.എച്ച്./ഡി.എച്ച്.എ. എന്നിവയ്ക്കുള്ള പരിശീലനം ഒഡെപെക് നൽകും.
മാലദ്വീപിൽ
മാലദ്വീപ് ആരോഗ്യമന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കാൻ 50 നഴ്സുമാരെ ആവശ്യമുണ്ട്.കുറഞ്ഞത് 50 കിടക്കയുള്ള ആശുപത്രികളിൽ രണ്ടുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യത ബി.എസ്സി./എം.എസ്സി./ഡിപ്ലോമ. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
അബുദാബിയിൽ
അബുദാബിയിലെ പ്രമുഖ ഹെൽത്ത് കെയർ ഗ്രൂപ്പിലേക്ക് നഴ്സുമാർക്ക് അവസരം. അവിവാഹിതരായ പുരുഷന്മാർക്ക് അപേക്ഷിക്കാം. ജനുവരി 9ന് ഒഡെപെക് സ്കൈപ്പ് ഇന്റർവ്യൂവഴി ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കും. ഹാഡ്/ഡി.ഒ.എച്ച്./ഡി.എച്ച്.എ. എന്നിവയുള്ളവർക്ക് മുൻഗണന. അഭിമുഖം വിജയിക്കുന്നവർക്ക് ഹാഡ്/ഡി.ഒ.എച്ച്./ഡി.എച്ച്.എ. എന്നിവയ്ക്കുള്ള പരിശീലനം ഒഡെപെക് നൽകും. രജിസ്റ്റേഡ് നഴ്സുമാർക്കാണ് അവസരം,. യോഗ്യത: ബിഎസ്സി നഴ്സിംഗ്.
രജിസ്ട്രേഷന് ശേഷം 3 വർഷത്തെ തൊഴിൽ പരിയചയവും ഉണ്ടായിരിക്കണം. ഇ.ആർ, ഐസിയു, അർജന്റ് കെയർ ആൻഡ് ആംബുലൻസ് ഡിപ്പാർട്ടുമെന്റുകളിലേക്കാണ് നിയമനം. പ്രായപരിധി: 35. അപേക്ഷകർ വിശദമായ ബയോഡേറ്റ gcc@odepc.in എന്ന മെയിലിലേക്ക് അയക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി:ജനുവരി 7.വിവരങ്ങൾക്ക്: www.odepc.kerala.gov.in.
ബ്രൂണെയിൽ ഫീൽഡ് സർവീസിൽ
നിരവധി ഒഴിവുകൾ
പ്രമുഖ ദക്ഷിണേഷ്യൻ വികസിത രാജ്യമായ ബ്രൂണെയിലെ പ്രകൃതി വാതക കമ്പനിയായ സെറിക്കാണ്ടി ഓയിൽ ഫീൽഡ് സർവീസിൽ വിവിധ തസ്തികകളിലേയ്ക്ക് ഇന്ത്യയിൽ നിന്ന് നോർക്ക റൂട്ട്സ് മുഖേന നിയമനം നടത്തും. പെട്രോളിയം പ്രകൃതി വാതകമേഖലയിൽ (on shore/off shore) പ്രവർത്തി പരിചയവുമുള്ള വിദഗ്ധരായ എൻജിനീയർമാർക്കും ടെക്നീഷ്യൻമാർക്കും അപേക്ഷിക്കാം. തൊഴിൽകോഡും തസ്തികകളും: ഓൺഷോർ: OMS-03001 ഓപ്പറേഷൻ കോഡിനേറ്റർ, 2 OMS-04001 ക്വാണ്ടിറ്റി സർവേയർ, 3 OMS-03002 സീനിയർ കാംപെയിൻ എൻജിനീയർ, 4 OMS-03003 കാംപെയിൻ എൻജിനീയർ -ഇലക്ട്രിക്കൽ, 5 OMS-03004 കാംപെയിൻ എൻജിനീയർ -മെക്കാനിക്കൽ,
6 OMS-03005 കാംപെയിൻ എൻജിനീയർ - ഇൻസ്ട്രുമെന്റേഷൻ. ഓഫ്ഷോർ: 7 OMS-04007 : കൺസ്ട്രക്ഷൻ സൂപ്പർവൈസർ, 8 OMS-04008 അസിസ്റ്റന്റ് കൺസ്ട്രക്ഷൻ സൂപ്പർവൈസർ, 9 OMS-04003 മെറ്റീരിയൽ കോഡിനേറ്റർ, 10 OMS-04009 മെക്കാനിക്കൽ ലീഡ് മാൻ, 11 OMS-06003 റിഗ്ഗർ -ഫിറ്റർ മെക്കാനിക്ക്, 12 OMS-06004 റിഗ്ഗർ- ടച്ച് അപ് പെയിന്റർ, 13 OMS-06005 റിഗ്ഗർ, 14 OMS-06006 മാർക്കർ/ഫിറ്റർ, 15 OMS-05003 അഡ്വാൻസ്ഡ് സ്കഫോൾഡർ, 16 OMS-06008 ബേസിക് സ്കഫോൾഡർ, 17 OMS-04010 സ്കഫോൾഡിംഗ് സൂപ്പർവൈസർ, 18 OMS-04011 സീനിയർ ക്വാളിറ്റി ഇൻസ്പെക്ടർ, 19 OMS-04012 റിഗ്ഗർ സൂപ്പർവൈസർ,
20 OMS-05004 സീനിയർ ഇലക്ട്രിക്കൽ ടെക്നീഷ്യൻ, 21 OMS-05005 ഇലക്ട്രിക്കൽ ടെക്നീഷ്യൻ, 22 OMS-05006 സീനിയർ ഇൻസ്ട്രുമെന്റ് ടെക്നീഷ്യൻ, 23 OMS-05007 ഇൻസ്ട്രുമെന്റ് ടെക്നീഷ്യൻ എന്നിങ്ങനെയാണ് ഒഴിവ്.
യോഗ്യത: എൻജിനീയറിംഗിൽ ബിരുദം/ ഡിപ്ലോമയും.വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.norkaroots.org സന്ദർശിക്കണം. കമ്പനി വിലാസം: Serikandi Group of Companies, Lot 4223, No.16, Jalan Menteri, Kuala Belait, KA 1931, Brunei Darussalam.കമ്പനിവെബ്സൈറ്റ്: www.serikandi.com. അപേക്ഷിക്കാൻ താത്പര്യമുള്ളവർ വിശദമായ ബയോഡേറ്റ rmt2.norka@kerala.gov.in എന്ന ഇമെയിലിലേക്ക് അയക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2020 ജനുവരി 12.കൂടുതൽ വിവരങ്ങൾക്ക് ടോൾ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ൽ ലഭിക്കും.
ഒമാനിൽ ടെക്നീഷ്യൻ
ഒമാനിൽ മാസ്റ്റർ ടെക്നീഷ്യൻ തസ്തികയിലേക്ക് ഒഡെപെക് റിക്രൂട്ട്മെന്റ് നടത്തുന്നു.
ഒമാനിലെ പ്രമുഖ ഓട്ടോമൊബൈൽ കമ്പനിയിൽ ഓട്ടോമൊബൈൽ (പാസഞ്ചർ കാർ ) ഡിവിഷനിലേക്ക് മാസ്റ്റർ ടെക്നീഷ്യൻസ് (സർവീസ് കൺസൾട്ടന്റ്സ് / സർവീസ് അഡ്വൈസേർസ്) തസ്തികയിലാണ് ഒഴിവ്.യോഗ്യത: ഓട്ടോമൊബൈൽ/മെക്കാനിക്കൽ എൻജിനീയറിംഗിൽ സ്റ്റേറ്റ് ബോർഡ് ഒഫ് ടെക്നിക്കൽ എഡ്യുക്കേഷനിൽ നിന്ന് ഡിപ്ളോമ (പ്ളസ്ടുവിന് ശേഷമുള്ള മൂന്ന് വർഷത്തെ കോഴ്സ്). പ്രായപരിധി: 25-28. ശമ്പളം:
175/- to 190/- OMR. അപേക്ഷ ജനുവരി 10ന് മുൻപായി അയക്കണം. ഇമെയിൽ : eu@odepc.in. വിശദവിവരങ്ങൾക്ക്: www.odepc.kerala.gov.in.
ദുബായ് ഹെൽത്ത് അതോറിട്ടി
ദുബായ് ഹെൽത്ത് അതോറിട്ടി നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. നെഫ്രോളജി കൺസൾട്ടന്റ്, ജനറൽ സർജറി സ്പെഷ്യലിസ്റ്റ് രജിസ്റ്റാർ, ഫിസിയോതെറാപ്പിസ്റ്റ്, സീനിയർ ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ്, ന്യൂക്ളിയർ മെഡിസിൻ (സിനിയർ സ്പെഷ്യലിസ്റ്റ് രജിസ്റ്റാർ), ഹെമറ്റോളജിസ്റ്റ്(സീനിയർ സ്പെഷ്യലിസ്റ്റ് രജിസ്റ്റാർ), ഫിസിയാട്രിസ്റ്റ്(സീനിയർ സ്പെഷ്യലിസ്റ്റ് രജിസ്റ്റാർ), ന്യൂക്ളിയർ മെഡിസിൻ കൺസൾട്ടന്റ്, പത്തോളജി കൺസൾട്ടന്റ്, പീഡിയാട്രിക് ഹെമറ്റോളജി കൺസൾട്ടന്റ്, റേഡിയോളജി കൺസൾട്ടന്റ്, സ്പൈനൽ സർജറി കൺസൾട്ടന്റ്, അനസ്ത്യേഷ കൺസൾട്ടന്റ്, ഇൻവസീവ് കാർഡിയോളജി കൺസൾട്ടന്റ്, സീനിയർ ന്യൂക്ളിയർ മെഡിസിൻ ടെക്നോളജിസ്റ്റ്, ക്ളിനിക്കൽ സൈന്റിസ്റ്റ്, സീനിയർ റേഡിയോഗ്രാഫർ, ഫ്രോണോളജി കൺസൾട്ടന്റ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: www.dha.gov.ae. വിശദവിവരങ്ങൾക്ക്: jobsatqatar.com
കെ.എം ഹൈപ്പർമാർക്കറ്റ്
യു.എ.ഇയിലെ കെ.എം ഹൈപ്പർമാർക്കറ്റിൽ നിരവധി ഒഴിവുകൾ.അക്കൗണ്ട്സ് അസിസ്റ്റന്റ്, ഡാറ്റ എൻട്രി-ഐടി, മാനേജർ, സെക്യൂരിറ്റി, ഡ്രൈവർ, റിസീവിംഗ് ചെക്കേഴ്സ്, ക്ളീനർ, കാഷ്യർ, കസ്റ്റമർ സർവീസ് അസിസ്റ്റന്റ്, സെയിൽസ് എക്സിക്യൂട്ടീവ് തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷിക്കാം. അപേക്ഷിക്കുന്നവർ വിശദമായ ബയോഡേറ്റ
hr@kmt-group.com എന്നഇമെയിലിലേക്ക് അയക്കണം.
കമ്പനി വെബ്സൈറ്റ്:www.kmt-group.com. വിശദവിവരങ്ങൾക്ക്:jobhikes.com
നാഫ്കോ കമ്പനി
യുഎഇയിലെ നാഷണൽ ഫയർ ഫൈറ്റിംഗ് മാനുഫാക്ചറിംഗ് കമ്പനി (നാഫ്കോ കമ്പനി)യിൽ വിവിധതസ്തികകളിൽ ഒഴിവ്. സെയിൽസ് എക്സിക്യൂട്ടീവ് (സേഫ്റ്റി/ബിൽഡിംഗ് മെറ്റീരിയൽ), സെയിൽസ് എക്സിക്യൂട്ടീവ് (ആമ്പുലൻസ് ആൻഡ് ഫയർ ട്രക്ക്), സെയിൽസ്എൻജിനീയർ , സെയിൽസ് /മാർക്കറ്റിംഗ് എൻജിനീയർ, പ്രോജക്ട് മാനേജർ, പ്രോജക്ട് എൻജിനീയർ, മാർക്കറ്റിംഗ് എൻജിനീയർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്:
www.naffco.com › uae. വിശദവിവരങ്ങൾക്ക്:jobhikes.com
ദുബായ് എക്സ്പോ 2020
ദുബായ് എക്സ്പോ 2020ൽ വിവിധതസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. എക്സിക്യൂട്ടീവ് അസിസ്റ്റന്റ്, കോഡിനേറ്റർ, അസിസ്റ്റന്റ് മാനേജർ, ട്രാൻസലേറ്റർ, കൊമേഴ്സ്യൽ ലീഗൽ മാനേജർ, സീനിയർ മാനേജർ മിലിട്ടറി, പാർട്ണർ അക്കൗണ്ട് മാനേജർ, തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്:www.expo2020dubai.com. വിശദവിവരങ്ങൾക്ക്:/jobsindubaie.com
അൽഗാനിം ഇൻഡസ്ട്രീസ്
കുവൈറ്റിലെ അൽഗാനീം ഇൻഡസ്ട്രീസിൽ നിരവധി ഒഴിവുകൾ. കമ്പയിൻ മാനേജ്മെന്റ് അസോസിയേറ്റ്, ഗവൺമെന്റ് റിലേഷൻ സൂപ്പർവൈസർ, സെയിൽസ് പ്രൊമോട്ടർ, ഡാറ്റ എൻജിനീയർ, കസ്റ്റമർ വാല്യു മാനേജ്മെന്റ് മാനേജർ, അസിസ്റ്റന്റ് മാനേജർ, ഡോക്യുമെന്റേഷൻ ഓഫീസർ, അക്കൗണ്ടന്റ്, ട്രേഡ് മാർക്കറ്റിംഗ് കോഡിനേറ്റർ, സേഫ്റ്റി എൻജിനീയർ, റിസപ്ഷനിസ്റ്റ്, സോഷ്യൽ മീഡിയ എക്സിക്യൂട്ടീവ്, ഓപ്പറേഷൻസ് മാനേജർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്:www.alghanim.com. വിശദവിവരങ്ങൾക്ക്:/jobsindubaie.com
ദുബായ് മാളിൽ
ദുബായ്മ മാളിൽ കഫേ അസിസ്റ്റന്റ്, സെയിൽസ് റെപ്രസെന്റേറ്റീവ്, കമ്മ്യൂണിക്കേഷൻ ആൻഡ് ഇന്റീരിയർ ഡിസൈൻ സ്പെഷ്യലിസ്റ്റ്, കസ്റ്റമർ സർവീസ് ഓട്ടോമേഷൻ സർവീസ് സൂപ്പർവൈസർ തുടങ്ങിയ തസ്തികകളിൽ ഒഴിവ്.
കമ്പനി വെബ്സൈറ്റ്:thedubaimall.com. വിശദവിവരങ്ങൾക്ക്:jobhikes.com
ചീസ് കേക്ക്
ബേക്കറി
കാനഡയിലെ ചീസ് കേക്ക് ബേക്കറിയിൽ നിരവധി ഒഴിവുകൾ. ഗ്രാഫിക് ഡിസൈനർ, സീനിയർ അക്കൗണ്ടന്റ്, ഇൻ ഹൗസ് ലീസിംഗ് അറ്റോണി, അക്കൗണ്ടിംഗ് മാനേജർ, തസ്തികകളിലേക്ക് അപേക്ഷിക്കാം. കമ്പനി വെബ്സൈറ്റ്: www.thecheesecakefactory.com.വിശദവിവരങ്ങൾക്ക്: jobatcanada.com
സൗദി ജർമ്മൻ
ഹോസ്പിറ്റൽ
ദുബായിലെ സൗദി ജർമ്മൻ ഹോസ്്പിറ്റൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡോക്ടർ/ഫിസീഷ്യൻ, അഡ്മിനിസ്ട്രേഷൻ, അലൈഡ് ഹെൽത്ത് പ്രൊഫഷണൽസ്/ടെക്നീഷ്യൻസ്, നഴ്സ്, കസ്റ്റമർ കെയർ/പേഷ്യന്റ് റിലേഷൻ തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: www.sghdubai.ae › eng
ഇമെയിൽ: careers@sghdubai.com. വിശദവിവരങ്ങൾക്ക്: jobsatqatar.com.
അബീർ
മെഡിക്കൽ ഗ്രൂപ്പ്
സൗദി അറേബ്യയിലെ അബീർ മെഡിക്കൽ ഗ്രൂപ്പിൽ നഴ്സുമാർക്ക് അവസരം. കമ്പനി വെബ്സൈറ്ര്:www.abeergroup.com.വിശദവിവരങ്ങൾക്ക്: jobhikes.com