നോർക്ക റൂട്ട്സ് മുഖേന അപേക്ഷിക്കാംമാലദ്വീപിലെ മിനിസ്ട്രി ഓഫ് എഡ്യുക്കേഷനിലേക്ക് അറബിക്/ഖുർആൻ അദ്ധ്യാപകരുടെ 305 ഒഴിവുകളിലേയ്ക്ക് നോർക്ക റൂട്ട്സ് മുഖേന നിയമനം. ഖുർ ആൻ അദ്ധ്യാപകർ: 152 ഒഴിവും അറബിക് അദ്ധ്യാപകർ: 153 ഒഴിവുമാണ്.അറബിക്/ഖുർആൻ വിഷയങ്ങളിൽ ബിരുദവും ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യവുമാണ് യോഗ്യത. ഏകദേശം 65000 രൂപയാണ് അടിസ്ഥാന ശമ്പളം. ഒരു വർഷത്തേയ്ക്ക് കരാർ നിയമനമാണ്. പ്രായപരിധി: 50.
അപേക്ഷകൾ സമർപ്പിക്കുന്നതിനും വിശദവിവരങ്ങൾക്കും www.norkaroots.org സന്ദർശിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 15. വിശദവിവരങ്ങളും സർട്ടിഫിക്കറ്റുകളുടെ കോപ്പികളുമടങ്ങിയ ബയോഡേറ്റ rmt3.norka@kerala.gov.in എന്ന ഇമെയിലിൽ അയക്കണം. സബ്ജക്ട് ലൈനിൽ “TEACHERS CV TO MALDIVES”എന്ന് രേഖപ്പെടുത്തിയിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് ടോൾ ഫ്രീ നമ്പറായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം)ൽ ലഭിക്കും.
ഹമാദ് ഇന്റർനാഷണൽ
എയർപോർട്ട്
ദുബായിലെ ഹമാദ് ഇന്റർനാഷണൽ എയർപോർട്ട് നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ടെക്നോളജി സർവീസ് ലീഡ് എൻജിനീയർ, സിസ്റ്രം എൻജിനീയർ, ടെക്നോളജി സർവീസ് എൻജിനീയർ, സോഷ്യൽമീഡിയ സ്പെഷ്യലിസ്റ്റ്, ടെക്നിക്കൽ ഓഫീസർ, ഈവന്റ് സ്പെഷ്യലിസ്റ്റ്, സ്ട്രാറ്റജി ആൻഡ് പ്ളാനിംഗ് മാനേജർ, ടെക്നോളജി സർവീസ് കൺട്രോളർ, കപ്പാസിറ്റി ആൻഡ് സിമുലേഷൻ സ്പെഷ്യലിസ്റ്റ്, വൈൽഡ് ലൈഫ് ഹസാർഡ് മാനേജർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്ര്:
dohahamadairport.com.വിശദവിവരങ്ങൾക്ക്: https://jobsindubaie.com/
ഖത്തർ എയർവേസ്
കാർഗോ
ഖത്തർ എയർവേസ് കാർഗോ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സീനിയർ കാർഗോ ഏജന്റ്, കാർഗോ ഡാറ്റ അനലറ്റിക് ഓഫീസർ, ഫ്രെയ്റ്റർ ലോഡ് കൺട്രോൾ മാനേജർ, സീനിയർ കാർഗോ സെയിൽസ് ആൻഡ് സർവീസ് ഏജന്റ്, സീനിയർ കാർഗോ ഏജന്റ്, കാർഗോ റിസർവേഷൻ ഏജന്റ്, സീനിയർ കാർഗോ സെയിൽസ് ഏജന്റ്, കാർഗോ ഓപ്പറേഷൻ ഓഫീസർ, ലീഡ് പെർഫോമൻസ് ആൻഡ് ക്വാളിറ്റി ഓഫീസർ, ലീഡ് കാർഗോ ക്രിയേറ്റീവ് ഡിസൈനർ, ഗ്രൗണ്ട് ഹാൻഡ്ലിംഗ് ഏജന്റ്, കാർഗോ ട്രാൻസ്പോർട്ട് ഡ്രൈവർ, കാർഗോ ഓപ്പറേഷൻ സൂപ്പർവൈസർ, സീനിയർ കാർഗോ സെയിൽസ് ഏജന്റ് തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം. കമ്പനി വെബ്സൈറ്ര്:www.qrcargo.com. .വിശദവിവരങ്ങൾക്ക്:https://jobsindubaie.com/
റോഡ് ട്രാൻസ് പോർട്ട്
അതോറിട്ടി
ദുബായിലെ റോഡ് ട്രാൻസ് പോർട്ട് അതോറിട്ടിയിൽ മാൻപവർ പ്ളാനിംഗ് ഡയറക്ടർ, പ്രിൻസിപ്പൽ അനലിസ്റ്റ്- കാൾ സെന്റർ, പ്രിൻസിപ്പൽ സ്പെഷ്യലിസ്റ്റ് - ഇൻവെസ്റ്റ്മെന്റ് ഓഫീസ്, ഇൻസ്റ്റിറ്റ്യൂഷണൽ പ്ളാനിംഗ് മാനേജർ, അസറ്റ് ആൻഡ് പ്രോപ്പർട്ടി സ്ട്രാറ്റജി ആൻഡ് പോളിസി മാനേജർ, ടെക്നിക്കൽ സപ്പോർട്ട് ഡയറക്ടർ, മെയിന്റനൻസ് എൻജിനീയർ, ഡിജിറ്റൽ മാർക്കറ്റിംഗ് ഡയറക്ടർ തുടങ്ങിയ തസ്തികകളിൽ ഒഴിവ്.
കമ്പനി വെബ്സൈറ്ര്: jobs.dubaicareers.ae.വിശദവിവരങ്ങൾക്ക്: jobsindubaie.com
ദുബായ് എയർപോർട്ടിൽ
ദുബായ് എയർപോർട്ടിൽ നിരവധി ഒഴിവുകൾ. ഹെഡ്-ലീഡർഷിപ്പ് ഡെവലപ്മെന്റ് ആൻഡ് കൾച്ചർ, എന്റർപ്രൈസ് ആർക്കിടെക്ചർ, സൈബർ സെക്യൂരിറ്റി ആൻഡ് റെസൈലൻസ് , സ്പെഷ്യലിസ്റ്റ് -റിസ്ക്, സീനിയർ ബിസിനസ് അനലിസ്റ്റ്, പ്രോഡക്ട് ലീഡർ, ടെക്നിക്കൽ എക്സ്പേർട്ട്, ഡെവലപ്മെന്റ് മാനേജർ, അക്കൗണ്ടന്റ്, ടെക്നിക്കൽ എക്സ്പേർട്ട്, അക്കൗണ്ടന്റ്, ഫ്യൂച്ചർ ഓപ്പോർച്ചുനിറ്റി- ഫയർ ഫൈറ്റർ, എൻജിനീയർ, ഫോർകാസ്റ്റിംഗ് ഹെഡ്, ബിസിനസ് ടെക്നോളജി മാനേജർ, ലീഗൽ കൗൺസിൽ, മെയിന്റനൻസ് എൻജിനീയർ, ഏവിയേഷൻ ബിസിനസ് അനലിസ്റ്റ്, ഫയർ ഫൈറ്റർ, തുടങ്ങി നൂറോളം ഒഴിവുകളുണ്ട്. കമ്പനി വെബ്സൈറ്റ്:careers.dubaiairports.ae. വിശദവിവരങ്ങൾക്ക്: jobsatqatar.com.
ബേക്കർ ഹ്യൂഗ്സ്
യുഎഇയിലെ ബേക്കർ ഹ്യൂഗ്സ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കെമിക്കൽ ടെക്നീഷ്യൻ,അക്കൗണ്ട് റെപ്രസെന്റേറ്റീവ്, ഫീൽഡ് എൻജിനീയർ, ഡാറ്റ സയൻസ് എൻജിനീയർ, ഗ്ളോബൽ ഇലക്ട്രോണിക്സ് മാനേജർ, ഫേംവേർ ഡിസൈൻ ഇലക്ട്രിക്കൽ എൻജിനീയർ, ഫേംവേർ ഡെവലപ്പർ, സോഫ്റ്റ്വെയർ ഡെവലപ്പർ, മെക്കാനിക്കൽ ഡിസൈൻ എൻജിനീയറിംഗ് തസ്തികകളിലാണ് ഒഴിവ്.കമ്പനി വെബ്സൈറ്റ്:www.bakerhughes.com. വിശദവിവരങ്ങൾക്ക്:/jobsindubaie.com