ദിവസവും പതിവ് സമയത്ത് 'ടീ ' കിട്ടിയില്ലെങ്കിൽ തലവേദനിക്കുന്നവർക്ക് , ഉന്മേഷം കുറയുന്നവർക്ക് ഇനി കുടിച്ച് തുടങ്ങാം ആരോഗ്യകരമായൊരു 'ടീ ' . പറയുന്നത് ലെമൺ ടീയെക്കുറിച്ചാണ് . ഉന്മേഷം ലഭിക്കുമെന്ന് മാത്രമല്ല, ആരോഗ്യത്തിനും നിരവധി ഗുണങ്ങളുറപ്പ്. ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാൻ കഴിവുള്ള ലെമൺ ടീയിൽ ആന്റി ഓക്സിഡന്റുകൾ നിരവധിയുണ്ട്. ലെമൺ ടീ കുടിച്ച് സുന്ദരമായ ചർമ്മം സ്വന്തമാക്കാം, ദഹനപ്രശ്നങ്ങളെയും പ്രതിരോധിക്കാം.ശരീരത്തിലെ പി.എച്ച് ലെവൽ കൃത്യമാക്കാൻ മികച്ചത് . ശരീരത്തെ ആക്രമിക്കുന്ന അണുബാധകളെ പ്രതിരോധിക്കും. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നുണ്ടോ, രാവിലെ വെറുംവയറ്റിൽ ഒരു ലെമൺ ടീ കുടിച്ചു തുടങ്ങിക്കോളൂ. മാനസിക ഉന്മേഷം ലഭിക്കാനും സഹായകം. രക്തത്തിലെ ചീത്ത കൊളസ്ട്രോളിനെ താഴ്ത്തുകയും നല്ല കൊളസ്ട്രോൾ നില ഉയർത്തുകയും ചെയ്യും. ചുമ, ജലദോഷം, തുമ്മൽ എന്നിവയുള്ളപ്പോൾ ലെമൺ ടീ കുടിച്ചോളൂ, വേഗത്തിൽ ആശ്വാസം ലഭിക്കും.