tvm-

തിരുവനന്തപുരം: തലസ്ഥാനത്ത് യുവതിയെ കാമുകൻ കഴുത്തറുത്ത് കൊന്നു. തിരുവനന്തപുരം കാരക്കോണം സ്വദേശി അഷിതയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് കാമുകനായ അനു ആക്രമിച്ചത്. പ്രതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെൺകുട്ടിയും യുവാവും തമ്മിൽ പ്രണയത്തിലായിരുന്നെന്ന് നാട്ടുകാർ പറയുന്നു. ഇന്ന് രാവിലെ വീട്ടിൽ എത്തിയ പ്രതി പെൺകുട്ടിയെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. വീട്ടിൽ അമ്മയും പെൺകുട്ടിയും മാത്രമാണ് ഉണ്ടായിരുന്നത്.

ഇന്ന് രാവിലെ അഷിതയുടെ വീട്ടിലേക്ക് എത്തിയ അനു വീടിന്റെ വാതിൽ അടച്ച ശേഷം അനുവിന്റെ കഴുത്തറക്കുകയായിരുന്നു. പെൺകുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടത് ചോരയിൽ കുളിച്ചു കിടക്കുന്ന യുവതിയേയും യുവാവിനേയുമാണ്. അഷിതയുടെ കഴുത്തറുത്ത ശേഷം സ്വന്തം കഴുത്തും മുറിച്ച് ആത്മഹത്യ ചെയ്യാനുള്ള ശ്രമത്തിലായിരുന്നു അനു. ഇരുവരെയും ആശപത്രിയിൽ എത്തിച്ചെങ്കിലും പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. അനുവിന്റെ നില ഗുരുതരാവസ്ഥയിൽ തുടരുകയാണ്. കൊലയ്ക്ക് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.