kaumudy-news-headlines

1. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഉള്‍പ്പടെയുള്ള പത്ത് പ്രതികള്‍ വിചാരണ കോടതിയില്‍. പ്രതികളെ ഇന്ന് കുറ്റപത്രം വായിച്ച് കേള്‍പ്പിക്കുക ആണ്. സുപ്രിം കോടതി നിര്‍ദേശ പ്രകാരം കേസിലെ നടപടികള്‍ വേഗത്തില്‍ ആക്കുന്നതിന്റെ ഭാഗമായാണ് ദിലീപ് അടക്കമുള്ള പ്രതികളോട് ഹാജരാകണമെന്ന് കോടതി കര്‍ശന നിര്‍ദേശം നല്‍കിയത്. നടിയെ അക്രമിച്ച കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി മണികണ്ഠന്‍, നാലാം പ്രതി വിജേഷ്, ആറാം പ്രതി പ്രദീപ്, ഒമ്പതാം പ്രതി സനല്‍കുമാര്‍. എന്നിവരാണ് റിമാന്റിലുള്ളത്


2. ജെ.എന്‍.യുവിലെ മുഖംമൂടി ആക്രമണത്തില്‍ 4 പേര്‍ കസ്റ്റഡിയില്‍. കാമ്പസിന് പുറത്ത് നിന്ന് ഉള്ളവരാണ് കസ്റ്റഡിയില്‍ ആയത്. ഇന്നലെ ജെ.എന്‍.യുവില്‍ നടന്ന വ്യാപക അക്രമങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. എ.ബി.വി.പി പ്രവര്‍ത്തകര്‍ ആണ് ആക്രമിച്ചത് എന്നാണ് വിദ്യാര്‍ത്ഥി യൂണിയന്റെ പ്രതികരണം. ജെ.എന്‍.യു അക്രമത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‌തെന്ന് പൊലീസ്. അക്രമ സംഭവവും ആയി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിച്ചെന്നും പൊലീസ്.
3. അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ വി.സിക്ക് എതിരെ പ്രതിഷേധവും ആയി രംഗത്ത് എത്തിയിരിക്കുക ആണ് അദ്ധ്യാപകര്‍. സുരക്ഷയും സമാധാനവും ഉറപ്പാക്കാന്‍ ആയില്ലെങ്കില്‍ വൈസ് ചാന്‍സലര്‍ സ്ഥാനം ഒഴിയണം എന്നും അദ്ധ്യാപകര്‍. വി.സി രാജിവയ്ക്കും വരെ സമരം തുടരുമെന്ന് വിദ്യാര്‍ത്ഥികളും. വിദ്യാര്‍ത്ഥികള്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് വി.സി. സമാധാനം പുനസ്ഥാപിക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും വി.സി. അതേസമയം, ജെ.എന്‍.യുവിലെ മലയാളി വിദ്യാര്‍ത്ഥികള്‍ പലരും ഹോസ്റ്റല്‍വിട്ടു. എ.ബി.വി.പി പ്രവര്‍ത്തകരില്‍ നിന്നുള്ള ഭീക്ഷണിയെ തുടര്‍ന്നാണ് ഹോസ്റ്റല്‍ വിട്ടത് എന്നാണ് വിവരം.
4. അക്രമം തുടങ്ങിയത് സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ എന്ന് സര്‍വകലാശാല. ക്യാമ്പസിലെ അക്രമം ദൗര്‍ഭാഗ്യകരം എന്ന് ജെ.എന്‍.യു രജിസ്ട്രാര്‍. വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷ ഒരുക്കാന്‍ കഴിയാത്തത്തിന്റെ ഉത്തരവാദിത്തത്തില്‍ ജെ.എന്‍.യു ഹോസ്റ്റല്‍ വാര്‍ഡന്‍ രാജിവച്ചു. ആസൂത്രിത അക്രമമെന്ന് തെളിയിക്കുന്ന വാട്സ്ആപ്പ് സന്ദേശങ്ങള്‍ പുറത്ത്. അക്രമികള്‍ക്ക് ക്യാമ്പസില്‍ കയറാനുള്ള വഴികള്‍ സന്ദേശങ്ങളില്‍. പൊലീസ് സാനിദ്ധ്യം ഉണ്ടോ എന്നുള്ള അന്വേഷണങ്ങളും സന്ദേശങ്ങളില്‍. ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങളും പുറത്ത്. ക്യാമ്പസിനകത്ത് നിറുത്തിയിട്ട് ഇരിക്കുന്ന നിരവധി വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു. വിദ്യാര്‍ത്ഥികളുടെ സമരപ്പന്തലും അടിച്ച് തകര്‍ത്തു.
5. ജെ.എന്‍.യുവില്‍ വിദ്യാര്‍ത്ഥികളേയും അദ്ധ്യാപകരേയും മുഖംമൂടി ധരിച്ച് എത്തിയ സംഘം മര്‍ദ്ദിച്ച സംഭവം ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാമെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍. രാജ്യത്തെ ക്യാമ്പസുകളില്‍ മുഴുവന്‍ കലാപമാണ് എന്നുള്ള ധാരണ വളര്‍ത്താനുള്ള ശ്രമമാണ് ജെ.എന്‍.യുവില്‍ ഉണ്ടായത്. എ.ബി.വി.പിക്ക് എതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അത്ഭുതം ഇല്ലെന്നും വി.മുരളീധരന്‍.
6. ഉല്ലാസം സിനിമ ഡബ് ചെയ്യാന്‍ നിര്‍മാതാക്കള്‍ അനുവദിച്ച സമയം ഇന്ന് അവസാനിക്കാന്‍ ഇരിക്കേ എല്ലാ കാര്യങ്ങളിലും താരസംഘടനയായ അമ്മയുടെ തീരുമാനം അനുസരിച്ച് മുന്നോട്ട് പോകുമെന്ന് നടന്‍ ഷെയ്ന്‍ നിഗം. ഇക്കാര്യം വ്യക്തമാക്കി ഷെയ്ന്‍ നിര്‍മാതാക്കളുടെ സംഘടനയ്ക്കും അമ്മയ്ക്കും കത്ത് നല്‍കി. എന്നാല്‍ ഷെയ്ന്‍ ഡബ്ബിംഗ് പൂര്‍ത്തിയാക്കാതെ അമ്മയും ആയി ചര്‍ച്ചയ്ക്ക് ഇല്ലെന്ന ഉറച്ച നിലപാടിലാണ് നിര്‍മാതാക്കളുടെ സംഘന. കരാര്‍ പ്രകാരം 25 ലക്ഷം രൂപ പ്രതിഫലം വാങ്ങിയ ഷെയ്ന്‍ രണ്ടാഴ്ചയ്ക്ക് ഉള്ളില്‍ ഡബ്ബിംഗ് പൂര്‍ത്തിയാക്കണം എന്നതാണ് നിര്‍മ്മാതാക്കളുടെ സംഘടയുടെ ആവശ്യം.
7. ഉല്ലാസം സിനിമ ഡബ് ചെയ്യാന്‍ ഷെയ്ന്‍ നിഗത്തിന് നിര്‍മാതാക്കള്‍ അനുവദിച്ച രണ്ടാഴ്ചത്തെ സമയം ഇന്ന് അവസാനിക്കും. സംഘട പറയുന്നത് അനുസരിച്ച് എല്ലാ കാര്യങ്ങളിലും മുന്നോട്ട് പോകാനാണ് ഷെയ്നിന്റെ നിലപാട്. ഇക്കാര്യം സൂചിപ്പിച്ചാണ് ഷെയ്ന്‍ നിര്‍മാതാക്കളുടെ സംഘടയ്ക്ക് കത്ത് നല്‍കിയത്. ഈ മാസം 9ന് ആണ് അമ്മയുടെ എക്സിക്യൂട്ടിവ് യോഗം ചേരുന്നത്.
8. ബി.ജെ.പി സംസ്ഥാന അധ്യക്ഷനെ കണ്ടെത്താന്‍ ഉള്ള ചര്‍ച്ചകള്‍ക്ക് ആയി കേന്ദ്ര പ്രതിനിധികള്‍ നാളെ കേരളത്തില്‍ എത്തും. കെ. സുരേന്ദ്രന്‍, എം.ടി രമേശ് ശോഭാ സുരേന്ദ്രന്‍, കുമ്മനം രാജശേഖരന്‍ എന്നിവരുടെ പേരുകളാണ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. കെ. സുരേന്ദ്രനായി മുരളീപക്ഷവും എം.ടി രമേശിന് വേണ്ടി കൃഷ്ണദാസ് വിഭാഗവും നടത്തുന്നത് വലിയ നീക്കങ്ങളാണ്. കുമ്മനത്തെ വീണ്ടും പരിഗണിക്കണം എന്ന് ആര്‍.എസ്.എസ് സമ്മര്‍ദ്ദവും ഉണ്ട്. ദേശീയ സഹസംഘടനാ സെക്രട്ടറി ശിവപ്രസാദും വക്താവ് ജിവിഎല്‍ നരസിംഹറാവും ആണ് സമവായ ചര്‍ച്ചക്കള്‍ക്ക് ആയി എത്തുന്നത്. സംസ്ഥാന ഭാരവാഹികളും ആയി ഒറ്റക്കെട്ടായി ചര്‍ച്ച നടത്തി അഭിപ്രായം തേടും. ശ്രീധരന്‍പിള്ള ഗവര്‍ണ്ണറായി രണ്ട് മാസത്തിലേറെ ആയിട്ടും പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ ബി.ജെ.പിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
9. ജനറല്‍ ഖാസെം സുലൈമാനിയുടെ വധത്തിനു ഇറാന്‍ പ്രതികാരം ചെയ്താല്‍ ശക്തമായി തിരിച്ചടിക്കും എന്ന് ആവര്‍ത്തിച്ച് അമേരിക്കന്‍ ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. അവര്‍ എന്തെങ്കിലും ചെയ്താല്‍ വലിയ തിരിച്ചടിയാകും. ഫ്‌ളോറിഡയിലെ അവധി ആഘോഷത്തിനു ശേഷം വാഷിംഗ്ടണിലേക്ക് മടങ്ങുമ്പോള്‍ ആയിരുന്നു ട്രംപിന്റെ പ്രതികരണം. അമേരിക്കന്‍ സൈനികരെ പുറത്താക്കാന്‍ ഇറാക്ക് പാര്‍ലമെന്റ് തീരുമാനിച്ചാല്‍ വലിയ ഉപരോധം നേരിടേണ്ടി വരുമെന്നും ട്രംപ് ഭീഷണി മുഴക്കി.