sex-on-car-

ഡ്രൈവറില്ലാത്ത വാഹനങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് വാഹനലോകം. ലോകത്തിലെ മിക്ക കമ്പനികളെല്ലാം അതിനുള്ള ഗവേഷണങ്ങളിലും തയ്യാറെടുപ്പിലുമാണ്. വമ്പൻ രാജ്യങ്ങളിലെല്ലാം മിക്ക കമ്പനികൾ ഇതിനോടകം തന്നെ പരീക്ഷണ ഓട്ടവും തുടങ്ങിക്കഴിഞ്ഞു. ഇത്തരം വാഹനങ്ങൾ നിരത്തിലിറങ്ങുമ്പോൾ മനുഷ്യന്റെ ജീവിത ശൈലിയിൽ വലിയ മാറ്റങ്ങൾ സംഭവിക്കുമെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ അത് എന്തൊക്കെയാണെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?​

ഇത്തരം വാഹനങ്ങൾ പുറത്തിറങ്ങുന്നതോടെ മനുഷ്യ അദ്ധ്വാനം കുറക്കുമെന്നും കാര്യത്തിൽ സംശയമില്ല. പുത്തൻ സാങ്കേതികവിദ്യയോടെ പുറത്തിറങ്ങുന്നതിനാൽ റോഡപകടവും ഒരു പരിധിവരെ കുറഞ്ഞേക്കാം. കൂടാതെ ഡ്രൈവിംഗ് എന്ന ഉപജീവനമാർഗത്തിന് അന്ത്യം കുറിക്കുമെന്നത് മറ്റൊരു വസ്തുതയാണ്. എന്നാൽ ഡ്രൈവറില്ലാത്ത വാഹനങ്ങൾ പുറത്തിറങ്ങുന്നതോടെ സംഭവിക്കുന്ന മറ്റുചില കൗതുകരമായ മാറ്റങ്ങൾ എന്തൊക്കെയാണെന്ന് അറിയാമോ?​

അനൽസ് ആൻഡ് ടൂറിസം എന്ന ആനുകാലിക പ്രസിദ്ധീകരണം നടത്തിയ പഠനത്തിലാണ് ചില കൗതുകകരമായ മാറ്റങ്ങൾ കണ്ടെത്തിയത്. ഡ്രൈവറില്ലാ കാറുകളിലുള്ള ലൈംഗികബന്ധം വർദ്ധിക്കാൻ സാദ്ധ്യതയുണ്ടെന്ന് പഠനത്തിൽ പ്രധാനമായും പറയുന്നത്. ഏകദേശം 60 ശതമാനത്തോളം അമേരിക്കക്കാർ ഇപ്പോൾ തന്നെ കാറുകളിൽവെച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരാണെന്നാണ് പഠനം പറയുന്നത്. ഈ സാഹചര്യത്തിൽ ഡ്രൈവറില്ലാത്ത കാറുകൾ റോഡിലിറങ്ങിയാലുള്ള കാര്യം ഒന്നു ചിന്തിച്ചുനോക്കൂ.

ടൂറിസം അഭിവാജ്യ ഘടകമായ വിദേശനഗരങ്ങളിലെല്ലാം സെക്സ് ഏറ്റവും മുന്നിട്ടുനിൽക്കുന്ന വ്യവസായമാണ്. ഇന്ന് പലരാജ്യങ്ങളിലും ടൂറിസത്തിന്റെ ഭാഗമായി സെക്സ് നിയമവിധേയമായും അല്ലാതെയും നടത്തുന്നുണ്ട്. ഡ്രൈവറില്ലാത്ത കാറുകൾ വരുന്നതോടെ ഇത്തരം വ്യവസായങ്ങൾ വളരുമെന്നും പഠനത്തിൽ പറയുന്നുണ്ട്. ഈ പഠനം പുറത്തു വന്ന് മാസങ്ങൾക്കകമാണ് കാർ ഓട്ടോ ഡ്രൈവ് മോഡിലിട്ട് പോൺ ടെയ്ലർ ജാക്‌സൺ എന്ന നടി താൻ ലൈംഗിക ബന്ധത്തിലേർപ്പെടുന്ന വീഡിയോ പുറത്തുവിട്ടതെന്നതാണ് മറ്റൊരു കൗതുകം. ഒരു പ്രമുഖ ജർമ്മൻ ആഡംബര വാഹന നിർമ്മാതാക്കൾ തങ്ങളുടെ ഡ്രൈവറില്ലാ കാറുകളെക്കുറിച്ച് അടുത്തിടെ പുറത്തിറക്കിയ പരസ്യവും കൗതുകകരമായിരുന്നു. തങ്ങളുടെ ഡ്രൈവറില്ലാ കാർ സ്വന്തമാക്കിയാൽ അതിനകത്ത് വച്ച് നിങ്ങൾക്ക് ആനന്ദകരമായ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാമെന്നായിരുന്നു ആ പരസ്യം.