കടയിൽ നിന്നും ഗ്രീറ്റിംഗ്സ് കാർഡ് വാങ്ങി ഹാപ്പി ക്രിസ്മസ് എന്നെഴുതി സുഹൃത്തുക്കൾക്ക് കൊടുത്തിട്ടുണ്ടോ? ക്രിസ്മസ്, പുതുവത്സര ആശസകൾ നേർന്നു കൊണ്ട് കൈമാറിയിരുന്ന ഗ്രീറ്റിംഗ്സ് കാർഡുകൾ സുന്ദരമായ സൗഹൃദത്തിന്റെ ഓർമ്മകളായി നമുക്ക് മാറിയിരിക്കുകയാണ്. പല രൂപത്തിലും, ഭംഗിയിലുമുള്ള ഇത്തരം കാർഡുകൾക്ക് പകരം ഇപ്പോൾ നമ്മുടെ ആശംസകളെല്ലാം പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആയിരിക്കുന്നു.
കാർഡുകൾക്ക് പകരം വാട്സാപ്പും, ട്വിറ്ററും, മെസൻജറും, ഇൻസ്റ്റഗ്രാമുമെല്ലാം ക്രിസ്മസ് സന്ദേശങ്ങളും, പുതുവൽസര ആശംസകളുമൊക്കെയായി നമുക്കരികിലെത്തുകയാണ്. 2020ലെ പുതുവർഷ ദിനത്തിൽ വാട്സാപ്പിലൂടെ 20 ബില്യൺ ''ഹാപ്പി ന്യൂ ഇയർ"" സന്ദേശങ്ങളാണ് ഇന്ത്യക്കാർ മാത്രം അയച്ചത്. ടെക്നോളജി എത്രമാത്രം ഒഴിവാക്കാനാവാത്തതായി നമുക്ക് മാറിയിരിക്കുന്നു എന്നാണ് ഈ കണക്കുകൾ വ്യക്ത്മാക്കുന്നത്. കൗമുദി ടി.വിയിൽ ടെക് വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ആർ.ജെ വിഷ്‌ണു.
