കെ.എസ്.ആർ.ടി.സിയുടെ സാമ്പത്തിക ബാദ്ധ്യതകൾക്ക് ഒരു പരിഹാരം എന്ന രീതിയിലാണ് കെ.റ്റി.ഡി.എഫ്.സി സഹായവുമായെത്തിയത്. കെ.എസ്.ആർ.ടി.സിയുടെ കണ്ണായ സ്ഥലങ്ങൾ ഉപയോഗിച്ച് കെ.റ്റി.ഡി.എഫ്.സി വിവിധ സ്ഥലങ്ങളിൽ ബിസിനസ് കോംപ്ലക്സുകൾ നിർമിച്ചു. എന്നാൽ കെട്ടിപ്പൊക്കിയ ഷോപ്പിംഗ് കോംപ്ലക്സുകൾ ഒഴിഞ്ഞു കിടക്കുന്നത് വൻ ബാധ്യതയിലേക്കാണ് കെ.എസ്.ആർ.ടി.സിയെ കൊണ്ടെത്തിച്ചത്. കെ.എസ്.ആർ.ടി.സിയെ ലാഭത്തിലാക്കാൻ വന്ന കെ.റ്റി.ഡി.എഫ്.സി ലാഭത്തിലാവുകയും,കെ.എസ്.ആർ.ടി.സി 4300 കോടി രൂപയുടെ ബാദ്ധ്യതയിലാവുകയും ചെയ്തു.
കെ.എസ്.ആർ.ടി.സിയെ ലാഭകരമാക്കാൻ സർക്കാർ ഉദ്ദേശിക്കാത്തതും, ലാഭമുണ്ടാക്കാൻ പര്യാപ്തമായ ഒരു ബിസിനസ് ആയി കരുതാത്തതും നിലവിലെ പ്രതിസന്ധികൾ വർധിപ്പിക്കുന്നതിന് കാരണമായി. പുതിയ ബാങ്കിംഗ് കൺസോഷ്യത്തിനു കെ.എസ്.ആർ.ടി.സിയെ രക്ഷിക്കാനാവുമോ? കൗമുദി ടി.വിയുടെ നേർക്കണ്ണ് അന്വേഷിക്കുന്നു.