prthvi-

തിരുവവനന്തപുരം : ഡൽഹിയിലെ ജെ.എൻ.യു കാമ്പസിൽ നടന്ന അക്രമസംഭവങ്ങളെ അപലപിച്ച് നടനും സംവിധായകനുമായ പൃഥ്വിരാജ്. അക്രമത്തെ അംഗീകരിക്കുന്ന ഏതുതരം സമരവും പ്രതിഷേധാർഹമാണെന്ന് പൃഖ്വിരാജ് പറഞ്ഞു. പൊലീസിനെയും ക്രമസമാധാനത്തെയും നോക്കുകുത്തിയാക്കി വിദ്യാർത്ഥികൾക്ക് നമേൽ അക്രമം അഴിച്ചുവിടുന്നത് എല്ലാ ജനാധിപത്യമൂല്യങ്ങളുടെയും കൊലപാതകമാണെന്നും പൃഥ്വിരാജ് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്

നിങ്ങള്‍ ഏതു പ്രത്യയശാസ്ത്രത്തിനു വേണ്ടി നിന്നാലും എന്തിനു വേണ്ടി പോരാടിയാലും, ലക്ഷ്യം എന്തായാലും അക്രമവും അരാജകത്വും ഒന്നിനുമുള്ള പരിഹാരമല്ല. അഹിംസയിലൂടെയും നിസഹകരണ പ്രസ്ഥാനത്തിലൂടെയും കോളിനവത്കരണത്തിൽ നിന്നും സ്വാതന്ത്ര്യം നേടിയെടുത്ത ഒരു രാജ്യത്ത് വിപ്ളവം എന്ന വാക്ക് അക്രമത്തിനും അരാജകത്വത്തിനുമുള്ള പര്യായമായി മാറുന്നത് ഏറ്റവും സങ്കടകരമാണ്. അറിവിന്റെയും വിദ്യാഭ്യാസത്തിന്റെയും സ്ഥാപനത്തിലേക്ക് അതിക്രമിച്ചു കയറി, ക്രമസമാധാനത്തിന് പുല്ലുവിലപോലും നൽകാതെ വിദ്യാര്‍ത്ഥികൾക്കുനേരെ അക്രമം അവിച്ചുവിടുന്നത് എല്ലാ ജനാധിപത്യ മൂല്യങ്ങളേയും കൊല്ലുന്നതിന് തുല്യമാണ്. ശിക്ഷ അര്‍ഹിക്കുന്ന, ഏറ്റവും വൃത്തികെട്ട ക്രൂരമായ അപരാധമാണ്. ക്രമത്തെ അംഗീകരിക്കുന്ന ഏതുതരം പ്രക്ഷോഭവും പ്രതിഷേധാര്‍ഹമാണ്. ആവര്‍ത്തിക്കട്ടെ.... ലക്ഷ്യം എപ്പോഴും മാര്‍ഗത്തെ ന്യായീകരിക്കുന്നില്ല. ജയ് ഹിന്ദ്.