ന്യൂഡൽഹി: ശബരിമല പുനഃപരിശോധന ഹർജി ജനുവരി 13ന്( തിങ്കൾ) സുപ്രീം കോടതി പരിഗണിക്കും. 9 അംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുക. ശബരിമല യുവതീപ്രവേശന വിധി പുനപരിശോധിക്കണമെന്ന ഹര്‍ജികളില്‍ തീൽപ്പ് കൽപിക്കുന്നത് സുപ്രീം കോടതി മാറ്റിവെക്കുകയായിരുന്നു. വിവിധ മതാചാരങ്ങളില്‍ കോടതിക്ക് എത്രത്തോളം ഇടപെടാമെന്ന് സുപ്രീംകോടതിയുടെ വിശാല ബെഞ്ച് പരിശോധിക്കുന്നതുവരെയാണ് ശബരിമല പുനഃപരിശോധനാ ഹർജികള്‍ മാറ്റിവെച്ചിരിക്കുന്നത്.
മുസ്ലീം സ്ത്രീകളുടെ പള്ളി പ്രവേശനം, അന്യ മതസ്ഥനെ വിവാഹം ചെയ്ത പാഴ്‌സി സ്ത്രീകൾക്കുള്ള വിലക്ക്, ദാവൂദി ബോറാ സമൂഹത്തിലെ സ്ത്രീകളുടെ ചേലാ കർമം എന്നീ വിഷയങ്ങളിൽ പരിഗണനയിൽ ഇരിക്കുന്ന ഹർജികളുമായി ശബരിമല വിധിക്ക് ബന്ധമുണ്ടെന്ന് അഞ്ചില്‍ മൂന്ന് ജസ്റ്റിസുമാർ നിരീക്ഷിച്ചിരുന്നു.