ഓ മൈ ഗോഡിൽ നിരവധി മൃഗങ്ങളെ അണിനിരത്തി ഫ്രെമുകൾക്ക് കൗതുകം പകർന്ന ഒരു എപ്പിസോഡായിരുന്നു ഈ വാരം ടെലികാസ്റ്റ് ചെയ്തത്. കല്യാണം കഴിഞ്ഞ് ആഴ്ചകൾ മാത്രം കഴിഞ്ഞപ്പോൾ ഹോട്ടൽ ബിസിനസ് നടത്തുന്ന ഭർത്താവ് സ്വന്തം സ്ഥാപനത്തിലേയ്ക്ക് വിളിച്ചു വരുത്തി. പിന്നീട് സിനിമാ സെറ്റിൽ നിന്ന് വന്ന എക്സിക്യൂട്ടീവിന് പരിചയപ്പെടാൻ മൂഗങ്ങളെ കാണിച്ചു കൊടുക്കുന്ന ജോലി ഭാര്യയ്ക്ക് കൊടുക്കുന്നു. തിരക്ക് പറഞ്ഞ് ഭത്താവ് മുങ്ങുന്നു.


അപ്പോഴേയ്ക്കും ഹോട്ടലിന്റെ പുറകിലെ ഒഴിഞ്ഞ പുരയിടത്തിൽ 2 പേർ ഒരു ചാക്കിൽ ചിലത് കൊണ്ടിടുന്നത് ഭാര്യയുടെ ശ്രദ്ധയിൽപ്പെടുന്നു. തുടർന്ന് ഒരാളെ കൊന്ന് ചാക്കിൽ കെട്ടിയതാണെന്ന് മനസിലാകുന്നു. പിന്നീട് അവരെ പോലീസിൽ ഏൽപ്പിക്കാൻ ശ്രമിക്കുന്നതാണ് ഓ മൈ ഗോഡിൽ ചിരിയരങ്ങ് തീർക്കുന്നത്.

oh-my-god