crime-

കൊച്ചി: തിരുവനന്തപുരത്ത് 19കാരിയെ കഴുത്തറുത്ത് കൊന്നതിന് പിന്നാലെ കൊച്ചിയിലും പെൺകുട്ടിക്ക് നേരെ ആക്രമണം. കൊച്ചി കാക്കനാട്ട് 17കാരിയെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു.. കാക്കനാട് കുഴിക്കാട്ടുമലയിലാണ് സംഭവം. പെൺകുട്ടി അതീവ ​ഗുരുതരാവസ്ഥയിലാണ്. പ്രണയനൈരാശ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് നിഗമനം..

പെൺകുട്ടിയുടെ ശരീരമാസകലം കുത്തിപ്പരിക്കേൽപ്പിച്ച ശേഷം യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു,​ ഇന്ന് രാവിലെ തിരുവനന്തപുരത്ത് 19കാരിയെ കാമുകൻ കഴുത്തറുത്ത് കൊന്നിരുന്നു.