സിഡ്നി : കാട്ടുതീ കാരണം ദുരിതമനുഭവിക്കുന്ന ഓസ്ട്രേലിയൻ ജനതയെ സഹായിക്കാൻ വ്യത്യസ്ത ചലഞ്ചുമായി മോഡൽ. കാട്ടുതീ ചെറുക്കാൻ 10 ഡോളർ സംഭാവന നൽകിയാൽ നഗ്ന ചിത്രം അയച്ചു തരാമെന്നാണ് മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ കെയ്ലെൻ വാർഡ് വാഗ്ദാനം ചെയ്തത്. 20കാരിയായ കെയ്‌ലൻ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ധനസമാഹരണ പദ്ധതി പ്രഖ്യാപിച്ചത്. പത്തുഡോളറെങ്കിലും അയക്കുന്ന എല്ലാവർക്കും തന്റെ നഗ്‌നചിത്രങ്ങൾ അയച്ചുതരുമെന്നായിരുന്നു പ്രഖ്യാപനം. പണം കൈമാറിയതിന്റെ സ്ഥിരീകരണം നൽകണമെന്നും ട്വീറ്റിലുണ്ടായിരുന്നു. കെയ്ലന്റെ ഈ ഫണ്ട് റെയ്സിംഗ് ചലഞ്ച് പെട്ടെന്ന് തന്നെ വൈറലായി.
ഏകദേശം അഞ്ച് കോടിയിലേറെ രൂപയാണ് 10 ഡോളർ വീതം സംഭാവന നൽകിയവർ നഗ്ന ചിത്രം അയച്ച് നൽകിയതിലൂടെ അവർ സമാഹരിച്ചത്. ക്യാംപെയിൻ ശ്രദ്ധയിൽപ്പെട്ടതോടെ ഇൻസ്റ്റഗ്രാം കെയ്ലന്റെ ഇൻസ്റ്റ് അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു. അടുത്ത അക്കൗണ്ട് കെയ്‌ലൻ തുടങ്ങിയെങ്കിലും അതും കമ്പനി ഡീ ആക്ടിവേറ്റ് ചെയ്യുകയായിരുന്നു. അതിനിടെ കെയ്‌ലൻ സാമ്പത്തിക തട്ടിപ്പു നടത്തിയെന്ന ആരോപണവുമായും ചിലർ രംഗത്തുവന്നു.
അഞ്ച് മില്യൺ ഹെക്ടർ കാടാണ് ഓസ്ട്രേലിയയിലെ കാട്ടുതീയിൽ ഇതിനകം കത്തിയമർന്നത്.