മുംബയ് : പൗരത്വ നിയമവും എൻ.ആർ.സിയും കേന്ദ്രസർക്കാർ ഉപേക്ഷക്കണമെന്ന് പ്രശസ്ത ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരൻ ചേതൻ ഭഗത്. ഈഗോ സംരക്ഷിക്കാനായി രാജ്യത്തെ കത്തിക്കരുതെന്നും ചേതൻ ഭഗത് ട്വീറ്റ് ചെയ്തു. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കന്നുതിനാണ് സർക്കാർ ശ്രദ്ധനൽകേണ്ടെതെന്നും അദ്ദേഹം വ്യക്തമാക്കി. ജെ.എൻ.യുവിൽ ആക്രമണത്തിനിരയായ വിദ്യാർത്ഥികൾക്ക് ചേതൻ ഭഗത് പിന്തുണ പ്രഖ്യാപിച്ചു..
പൗരത്വ നിയമവുമായി ബന്ധപ്പെട്ട് രാജ്യത്ത് വലിയ പ്രക്ഷോഭം ഉയരുമ്പോഴും കേന്ദ്ര സർക്കാർ ശക്തമായ നിലപാട് തുടരുന്ന സാഹചര്യത്തിലാണ് ചേതൻ ട്വീറ്റ് ചെയ്തിരിക്കുന്നത്. നിരവധി ജനപ്രിയ നോവലുകളുടെ രചയിതാവായ ചേതൻ ഭഗത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശക്തമായി പിന്തുണച്ചിരുന്ന എഴുത്തുകാരനായിരുന്നു.