bjp

നെടുമ്പാശേരി: സ്വകാര്യസന്ദർശനത്തിന് കേരളത്തിലെത്തിയ ബി.ജെ.പി നേതാവ് എൽ.കെ. അദ്വാനിക്ക് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരണം നൽകി. മകൾ പ്രതിഭാ അദ്വാനിയും ഒപ്പമുണ്ട്. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്, ജില്ലാ പ്രസിഡന്റ് വി.എൻ. വിജയൻ, ജില്ലാ ജനറൽ സെക്രട്ടറി കെ.എസ്. ഷൈജു, ദേശീയ സമിതി അംഗം നെടുമ്പാശേരി രവി, മേഖലാ സെക്രട്ടി എൻ.പി. ശങ്കരൻകുട്ടി, എം.എൻ. ഗോപി, എം.എ. ബ്രഹ്മരാജ്, പത്മജാ മേനോൻ, ബാബു കരിയാട് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. തുടർന്ന് അദ്ദേഹം കോട്ടയത്തേക്ക് പോയി. 13ന് ന്യൂഡെൽഹിക്ക് മടങ്ങും.