jnu-

ന്യൂഡൽഹി : ജെ.എൻ.യുവിലെ ആക്രമണത്തിൽ ബി.ജെ.പിയുടെ വാദം തള്ളി എ.ബി.വി.പിയുടെ പങ്ക് വെളിപ്പെടുന്ന തെളിവുകൾ ദേശീയ മാദ്ധ്യമങ്ങൾ പുറത്ത് വിട്ടു. മുഖംമൂടിയണിഞ്ഞ അക്രമികളായിരുന്നു കാമ്പസിനുള്ളിൽ വിദ്യാർത്ഥികളെ തല്ലിച്ചതച്ചത്. നേരത്തെ പുറത്തുവന്ന വീഡിയോയിലും എ.ബി.വി.പി പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സൂചന ലഭിച്ചിരുന്നു. ഡൽഹി പൊലീസിന്റെ കൈയിലുള്ളതിന് സമാനമായ ലാത്തിയുമായി നിൽക്കുന്ന യുവാവിന്റെയും സംഘത്തിന്റെയും ചിത്രങ്ങളാണ് പുറത്ത് വന്നത്.

jnu-

എ.ബി.വി.പിയുടെ ജെ.എൻ.യു എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായ വികാസ് പട്ടേലാണ് ചിത്രത്തിലുള്ളത്. ഇയാൾ ഒരു കൂട്ടം യുവാക്കൾ ക്കൊപ്പം ലാത്തി വീശി നില്‍ക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്. ഫൈബർ ഗ്ലാസ് ബാറ്റണാണ് ഇയാളുടെ കൈവശമുള്ളത്. വികാസിന്റെ സമീപം നില്‍ക്കുന്നയാൾ നീലയും മഞ്ഞയും സ്വെറ്റർ അണിഞ്ഞ ഒരു യുവാവാണ്. പൂജൻ മണ്ഡൽ എന്ന ഈ യുവാവ് ജെ.എൻ.യുവിലെ ബിഎ ഒന്നാം വർഷ വിദ്യാർത്ഥിയാണ്.

jnu-

ജെ.എൻ.യുവിലെ ആക്രമണസംഭവങ്ങൾക്ക് മുൻപ് വൈകിട്ട് പകർത്തിയ ചിത്രങ്ങാളിണിത്. പൂജൻ മണ്ഡൽ ഒരു കൂട്ടം വിദ്യാർത്ഥികൾക്കൊപ്പം നിൽക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്. ഇവർ ലാത്തിയും വീശി കാമ്പസിന്റെ ഭാഗത്തേക്ക് നടന്നുപോകുന്നതും ഈ ചിത്രത്തിലുണ്ട്. അക്രമണത്തിന് ശേഷം രാത്രിയോടെ കാമ്പസിൽ നിന്ന് പുറത്തുപോകുന്ന വീഡിയോയിലും ഇവരെ കാണാം.

അതേസമയം മണ്ഡലും പട്ടേലും അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തിട്ടുണ്ട്. വികാസ് പട്ടേലിന്റെ നമ്പർ എ.ബി.വി.പിയുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ ഉണ്ട്. ഈ ഗ്രൂപ്പില്‍ വെച്ചാണ് ആക്രമണം നടത്തുന്ന കാര്യം ചർച്ച ചെയ്തത്. ഇടതുതീവ്രവാദത്തിനെതിരെയുള്ള പോരാട്ടമെന്നാണ് ഇവർ ചാറ്റിൽ വിശേഷിപ്പിക്കുന്നത്. ജെ.എൻ.യുവിലെ സംസ്‌കൃത വിദ്യാർത്ഥി യോഗേന്ദ്ര ഭരദ്വാജ്, പിഎച്ച്‌.ഡി വിദ്യാർത്ഥി ത്ഥി സന്ദീപ് സിംഗ് എന്നിവരും ഈ ഗ്രൂപ്പ് ചാറ്റിലുണ്ട്.

The same blue/yellow hoodie appears in this viral video, in which the mob seems to be leaving the JNU campus at night. 3/n pic.twitter.com/XzQs4kyaSk

— Sreenivasan Jain (@SreenivasanJain) January 6, 2020