സിനിമാമേഖലയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് താരം മൽഹാർ റാത്തോഡ‌്. കരിയരിന്റെ തുടക്കകാലത്ത് 65കാരനായ ബോളിവുഡ് നിർമ്മാതാവ് തന്നോട് ധരിച്ചിരുന്ന ടോപ്പ് ഊരാൻ പറഞ്ഞു എന്നാണ് നടി ആരോപിക്കുന്നത്.. അന്ന് കൗമാരക്കാരിയായിരുന്ന താൻ. ഇതുകേട്ട് എന്തു ചെയ്യണം എന്ന് അറിയാതെ ആദ്യം ഭയന്നുവെന്നും അവിടെനിന്നും ഇറങ്ങിപ്പോന്നെന്നും താരം പറയുന്നു..
ആദ്യകാലത്ത് മറ്റുള്ളവരില്‍ നിന്നുണ്ടാകുന്ന മോശം അനുഭവത്തെക്കുറിച്ച് അമ്മയോട് പറയാൻ പേടിയായിരുന്നു. സിനിമയുടെ പിന്നാലെ നടക്കുന്നത് നിറുത്താൻ പറ്റുമോ എന്ന് ഭയപ്പെട്ടിരുന്നു. മീ ടൂ ഇവിടെയുണ്ടായതിൽ എനിക്ക് സന്തോഷമാണ്. മുന്‍പ് ഇത്തരം കാര്യങ്ങള്‍ നടക്കുന്നുണ്ടായിരുന്നെങ്കിലും ആരും തുറന്നു പറഞ്ഞിരുന്നില്ല.' താരം വ്യക്തമാക്കി.
ബോളിവുഡിൽ മികച്ച അവസരം തേടുന്ന എല്ലാവരും നേരിടുന്ന വെല്ലുവിളിയാണ് കാസ്റ്റിംഗ് കൗച്ച്. സിനിമ മേഖലയിൽ വലിയ ബന്ധങ്ങളൊന്നുമില്ലാത്തവർക്കാണ് ഇത്തരത്തിലുള്ള ആക്രമണങ്ങൾ നേരിടേണ്ടി വരുന്നതെന്നും താരം പറയുന്നു. സെലിബ്രിറ്റികളുടെ മക്കൾക്ക് ഇത് പ്രശ്നമാവില്ല. അവർ വളർന്നുവരുന്നത് തന്നെ താരമായിട്ടാണ്. അവർക്കായി മുൻകൂട്ടി അരങ്ങേറ്റചിത്രവും റെഡിയാക്കി വെച്ചിട്ടുണ്ടാകും. ഓഡിഷന്റെ ബുദ്ധിമുട്ടുകളും നിരസിക്കപ്പെടുന്നതൊന്നും അവർ അനുഭവിക്കേണ്ടി വരില്ലെന്നും മൽഹാർ ചൂണ്ടിക്കാട്ടി.
അഭിനയരംഗത്തും മോഡലിങ്ങിലും സജീവസാന്നിധ്യമാണ് താരം. പ്രമുഖ ബ്രാൻഡുകളുടെ പരസ്യത്തിലൂടെയാണ് പ്രേക്ഷകർക്ക് മൽഹാറിനെ കൂടുതൽ പരിചയം.