vivek-aryan-

കൊച്ചി: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവസംവിധായകൻ വിവേക് ആര്യൻ (30)​ അന്തരിച്ചു. 2019 ല്‍ പുറത്തിറങ്ങിയ ഓർമ്മയിൽ ഒരു ശിശിരം എന്ന സിനിമയുടെ സംവിധായകനാണ്. ഗുരുവായൂർ സ്വദേശിയാണ്. കഴിഞ്ഞമാസം 22നുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വിവേക് ആര്യൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.. അപകടത്തിൽ ഭാര്യ അമൃതയ്ക്കും പരിക്കേറ്റിരുന്നു. .പഴയത്ത് ആര്യൻ നമ്പൂതിരിയുടെയും മനയത്താറ്റ് ഭാവന അന്തർജനത്തിന്റേയും മകനാണ്.