വാഷിംഗ്ടൺ : ഖാസിം സുലൈമാനിയുടെ വധത്തിന് പിന്നാലെ ഇറാനെതിരെ വീണ്ടും പ്രകോപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന് ഒരുകാലത്തും ആണവായുധം ഉണ്ടാകില്ലെന്ന് ട്രംപ് വെല്ലുവിളിച്ചു. 2015ൽ ഉണ്ടാക്കിയ ആണവ കരാറിൽ നിന്ന് ഇറാൻ പിൻമാറിയിരുന്നു. ആവശ്യമനുസരിച്ച് യുറേനിയം സമ്പുഷ്ടീകരണം നടത്തുമെന്ന് ഇറാൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആണവായുധം ഉണ്ടാകില്ലെന്ന ട്രംപിന്റെ പ്രഖ്യാപനം.
അതിനിടെ സൈന്യത്തെ പിൻവലിക്കണമെന്ന ഇറാക്ക് പാർലമെന്റിന്റെ ആവശ്യം ട്രംപ് തള്ളി. ഇറാക്കിൽ വ്യോമതാവളം നിർമ്മിക്കാൻ വൻതുക ചെലവഴിച്ചിട്ടുുണ്ടെന്നും നഷ്ടപരിഹാരം ലഭിക്കാതെ സൈന്യത്തെ പിൻവലിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. ഇറാക്കിനെതിരെ ശക്തമായ ഉപരോധം ഏർപ്പെടുത്തുമെന്ന് ട്രംപ് ഭീഷണിമുഴക്കുകയും ചെയ്തു.
അതേസമയം പിതാവിന്റെ രക്തസാക്ഷിത്വം അമേരിക്കയ്ക്ക് കറുത്തദിനങ്ങളാണ് കൊണ്ടുവരുന്നതെന്ന് സുലൈമാനിയുടെ മകൾ സെയ്നബ് മുന്നറിയിപ്പ് നല്‍കി. സുലൈമാനിയുടെ സംസ്കാര ചടങ്ങിനെത്തിയ ആയിരങ്ങളെ സാക്ഷിയാക്കിയാണ് സെയ്നബ് സുലൈമാനി ട്രംപിനെ വെല്ലുവളിച്ചത്. സുലൈമാനിയുടെ വധത്തോടെ എല്ലാംഅവസാനിക്കുമെന്നാണ് അമേിരിക്ക കരുതിയത്. എന്നാല്‍ അത് തെറ്റാണെന്ന് തെളിയുമെന്നും സെയ്നബ് പറഞ്ഞു.