മാലിദ്വീപിൽ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ബോളിവുഡ് താരം സാറ അലിഖാൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഈ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ആരാധകർക്കായി ത്രസിപ്പിക്കുന്ന വീഡിയോ പങ്കുവച്ചിരിക്കുകയാണ് താരം. മാലീദ്വീപിലെ വിനോദവേളകൾക്കിടയിലെ ഒരു മനോഹരമായ വീഡിയോയാണ് നടി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.
അമ്മ അമൃത സിംഗും സഹോദരന്‍ ഇബ്രാഹിം അലിഖാനും സാറയ്‌ക്കൊപ്പം അവധി ആഘോഷിക്കാൻ ഒപ്പമുണ്ടായിരുന്നു. കാർത്തിക് ആര്യൻ നായകനായ ഇംതിയാസ് അലിയുടെ ആജ്കൽ എന്ന ചിത്രമാണ് സാറ അടുത്തതായി അഭിനയിക്കുന്നനത്. ഈ വർഷം ഫെബ്രുവരി പതിനാലിന് ചിത്രം തിയേറ്ററിൽ എത്തും.
ഡേവിഡ് ധവാന്റെ കൂലി നമ്പർ വൺ റീമേക്കിലും താരം അഭിനയിക്കുന്നുണ്ട്. അഭിനയിക്കും. കുമരകത്ത് സുഹൃത്ത് കമ്യയ്‌ക്കൊപ്പം ക്രിസ്മസ് ആഘോഷിക്കാൻ എത്തിയപ്പോള്‍ പങ്കിട്ട ചിത്രവും വൈറലായിരുന്നു.