water-scarcity

തി​രു​വ​ന​ന്ത​പു​രം​:​ ​ജി​ല്ല​യി​ലെ​ ​കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​ന് ​പ​രി​ഹാ​ര​മാ​യി​ ​നാ​ല് ​കു​ടി​വെ​ള്ള​ ​പ​ദ്ധ​തി​ക​ളും​ ​വാ​ട്ട​ർ​ ​അ​തോ​റി​ട്ടി​ ​ന​ട​പ്പാ​ക്കു​ന്നു​ണ്ട്.​ ​നാ​ല് ​കു​ടി​വെ​ള്ള​ ​പ​ദ്ധ​തി​ക​ൾ​ക്കും​ ​കി​ഫ്ബി​ ​അ​നു​മ​തി​ ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​കു​ള​ത്തൂ​ർ​ ​-​കാ​രോ​ട് ​-​ ​ചെ​ങ്ക​ൽ,​ ​കോ​ട്ടു​കാ​ൽ​ ​-​ ​അ​തി​യ​ന്നൂ​ർ,​ ​കി​ഴ​ക്ക​ൻ​മ​ല​ ​-​ ​ആ​ര്യ​ങ്കോ​ട് ​-​പെ​രു​ങ്ക​ട​വി​ള,​ ​നെ​യ്യാ​ർ​ ​-​പി.​ടി.​പി​ ​എ​ന്നീ​ ​പ​ദ്ധ​തി​ക​ൾ​ക്കാ​യി​ 455.82​ ​കോ​ടി​യാ​ണ് ​കി​ഫ്ബി​ ​അ​നു​വ​ദി​ച്ച​ത്.​ ​കു​ള​ത്തൂ​ർ​ ​-​ ​കാ​രോ​ട് ​-​ ​ചെ​ങ്ക​ൽ,​ ​കോ​ട്ടു​കാ​ൽ​ ​-​ ​അ​തി​യ​ന്നൂ​ർ,​ ​കി​ഴ​ക്ക​ൻ​മ​ല​ ​ആ​ര്യ​ങ്കോ​ട് ​-​ ​പെ​രു​ങ്ക​ട​വി​ള,​ ​നെ​യ്യാ​ർ​ ​-​ ​പി.​ടി.​പി​ ​എ​ന്ന​വി​ട​ങ്ങ​ളി​ലാ​ണ് ​പ​ദ്ധ​തി​ക​ൾ​ ​ന​ട​പ്പാ​ക്കു​ക.

1.​ ​കു​ള​ത്തൂ​ർ​ ​-​ ​കാ​രോ​ട് ​-​ ​ചെ​ങ്കൽ

പ​ദ്ധ​തി​ത്തു​ക​:​ 89.19​ ​കോ​ടി

ല​ക്ഷ്യം​:​ ​തീ​ര​ദേ​ശ​മാ​യ​ ​പൊ​ഴി​യൂ​ർ​ ​ഉ​ൾ​പ്പെ​ടെ​ ​കു​ള​ത്തൂ​ർ,
കാ​രോ​ട്,​ ​ചെ​ങ്ക​ൽ​ ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​ ​വെ​ള്ള​മെ​ത്തി​ക്കുക
പ​ദ്ധ​തി​:​ ​നെ​യ്യാ​റി​ലെ​ ​മാ​വി​ള​ക്ക​ട​വി​ൽ​നി​ന്നും​ ​വെ​ള്ളം​ ​കാ​രോ​ട് ​പ​ഞ്ചാ​യ​ത്തി​ലെ​ ​പൊ​ൻ​വി​ള​യി​ൽ​ ​നി​ർ​മ്മി​ക്കു​ന്ന​ ​ആ​ധു​നി​ക​ ​സൗ​ക​ര്യ​ങ്ങ​ളോ​ടു​ ​കൂ​ടി​യ​ ​ട്രീ​റ്റ്‌​മെ​ന്റ് ​പ്ലാ​ന്റി​ലെ​ത്തി​ച്ച് ​ശു​ദ്ധീ​ക​രി​ച്ച് ​വി​ത​ര​ണം​ ​ചെ​യ്യും.​ ​മൂ​ന്ന് ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​ ​മു​ഴു​വ​ൻ​ ​പ്ര​ദേ​ശ​ത്തേ​ക്കും​ ​കു​ടി​വെ​ള്ളം​ ​എ​ത്തി​ക്കാ​നാ​കും.

2.​ ​കോ​ട്ടു​കാ​ൽ​ ​-​ ​അ​തി​യ​ന്നൂ​ർ​ ​പ​ദ്ധ​തി

പ​ദ്ധ​തി​ ​തു​ക​:​ 25.49​ ​കോ​ടി

ല​ക്ഷ്യം​:​ ​കോ​ട്ടു​കാ​ൽ,​ ​അ​തി​യ​ന്നൂ​ർ​ ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​ ​ശു​ദ്ധ​ജ​ല​ക്ഷാ​മം​ ​പ​രി​ഹ​രി​ക്കുക

പ​ദ്ധ​തി​:​ ​നെ​യ്യാ​റി​ൽ​ ​നി​ന്ന് ​വെ​ള്ളം​ ​പാ​തി​ര​ശേ​രി​യി​ലെ​ത്തി​ച്ച് ​പ​മ്പ് ​ചെ​യ്‌​ത് ​പോ​ങ്ങി​ലെ​ ​ട്രീ​റ്റ്‌​മെ​ന്റ് ​പ്ലാ​ന്റി​ലെ​ത്തി​ച്ച് ​കോ​ട്ടു​കാ​ൽ,​ ​അ​തി​യ​ന്നൂ​ർ​ ​പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് ​വെ​ള്ള​മെ​ത്തി​ക്കും.

3.​ ​കി​ഴ​ക്ക​ൻ​മ​ല​ ​-​ ​ആ​ര്യ​ങ്കോ​ട് ​-​ ​
പെ​രു​ങ്ക​ട​വി​ള​ ​പ​ദ്ധ​തി

പ​ദ്ധ​തി​ ​തു​ക​:​ 43.09​ ​കോ​ടി

ല​ക്ഷ്യം​:​ ​നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ​ ​ആ​ര്യ​ങ്കോ​ട്,​ ​പെ​രു​ങ്ക​ട​വി​ള​ ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും​ ​കു​ന്ന​ത്തു​കാ​ൽ​ ​പ​ഞ്ചാ​യ​ത്തി​ന്റെ​ ​ചി​ല​ ​ഭാ​ഗ​ങ്ങ​ളി​ലും​ ​കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ക.
പ​ദ്ധ​തി​:​ ​മൂ​ന്നാ​റ്റി​ൻ​മു​ക്ക് ​പ​മ്പ് ​ഹൗ​സി​ൽ​ ​നി​ന്ന് ​പ​മ്പ് ​ചെ​യ്യു​ന്ന​ ​നെ​യ്യാ​റി​ലെ​ ​ജ​ലം​ ​കി​ഴ​ക്ക​ൻ​മ​ല​യി​ൽ​ ​സ്ഥാ​പി​ക്കു​ന്ന​ 10​ ​എം.​എ​ൽ.​ഡി​ ​ട്രീ​റ്റ്‌​മെ​ന്റ് ​പ്ലാ​ന്റി​ൽ​ ​എ​ത്തി​ച്ച് ​ശു​ദ്ധീ​ക​രി​ച്ച​ ​ശേ​ഷം​ ​വി​വി​ധ​യി​ട​ങ്ങ​ളി​ൽ​ ​വി​ത​ര​ണം​ ​ചെ​യ്യും.

4.​നെ​യ്യാ​ർ​ ​-​ ​പി.​ടി.​പി​ ​ന​ഗ​ർ​ ​പ​ദ്ധ​തി

പ​ദ്ധ​തി​ ​തു​ക​:​ 293​ ​കോ​ടി

ല​ക്ഷ്യം​:​ ​നെ​യ്യാ​ർ​ഡാ​മി​ൽ​ ​നി​ന്നു​ള്ള​ ​വെ​ള്ളം​ ​പ്ലാ​ന്റി​ൽ​ ​ശു​ദ്ധീ​ക​രി​ച്ച​ ​ശേ​ഷം​ ​പി.​ടി.​പി​ ​ന​ഗ​റി​ലെ​ ​സം​ഭ​ര​ണി​യി​ൽ​ ​ശേ​ഖ​രി​ച്ച് ​വി​ത​ര​ണം​ ​ചെ​യ്യും

പ​ദ്ധ​തി​:​ ​നെ​യ്യാ​റി​ൽ​ ​നി​ന്ന് ​ശു​ദ്ധീ​ക​രി​ച്ചെ​ടു​ക്കു​ന്ന​ ​വെ​ള്ളം​ ​വീ​ണ്ടു​മൊ​രു​ ​പ​മ്പിം​ഗ് ​കൂ​ടാ​തെ​ 24​ ​കി​ലോ​മീ​റ്റ​ർ​ ​ദൂ​ര​ത്തി​ൽ​ ​സ്ഥാ​പി​ക്കു​ന്ന​ ​പൈ​പ്പു​ക​ളി​ലൂ​ടെ​ ​സ്വാ​ഭാ​വി​ക​മാ​യ​ ​ഒ​ഴു​ക്കി​ൽ​ ​പി.​ടി.​പി​യി​ലെ​ ​സം​ഭ​ര​ണി​യി​ലെ​ത്തി​ക്കും.1400​ ​മി​ല്ലി​മീ​റ്റ​ർ​ ​വ്യാ​സ​മു​ള്ള​ ​മൈ​ൽ​ഡ് ​സ്റ്റീ​ൽ​ ​പൈ​പ്പു​ക​ൾ​ ​സ്ഥാ​പി​ക്കും.​ ​നെ​യ്യാ​ർ​ഡാ​മി​ന് ​സ​മീ​പം​ 3.5​ ​ഏ​ക്ക​റി​ൽ​ ​ജ​ല​ശു​ദ്ധീ​ക​ര​ണ​ ​ശാ​ല​ ​നി​ർ​മ്മി​ക്കും.