aishi-khosh

ന്യൂഡൽഹി: ജെ.എൻ.യുവിലെ വിദ്യാർത്ഥി യൂണിയൻ നേതാവ് ഐഷി ഘോഷ് ഉൾപ്പെടെയുള്ള 19 പേർക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തു. ജെ.എൻ.യു അധികൃതരുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. സെർവർ റൂമിൽ നാശനഷ്ടം വരുത്തിയെന്നും ഓ‍ൺലൈൻ രജിസ്ട്രേഷൻ തടസപ്പെടുത്തിയെന്നുമാണ് പരാതി. മാത്രമല്ല സെക്യൂരിറ്റി ഉദ്യോഗസ്ഥനെ ആക്രമിച്ചെന്നും എഫ്.ഐ.ആറിൽ പറയുന്നു.