മുടിയുടെയും ചർമ്മത്തിന്റെയും ആരോഗ്യവും സൗന്ദര്യവും വർദ്ധിപ്പിക്കുന്ന ജീവകമെന്നാണ് വിറ്റാമിൻ ഇ പൊതുവെ അറിയപ്പെടുന്നത്. പുറമേ മറ്റ് പല ഗുണങ്ങളും ഇതിനുണ്ട്. ശരീരത്തിലെ കൊഴുപ്പ് അലിയിക്കുന്ന ആന്റി ഓക്സിഡന്റാണിത്. ഹൃദയാഘാതത്തിന് ശേഷം പേശികൾക്കുണ്ടാകുന്ന ക്ഷതം തടയാൻ പോലും കഴിവുള്ളതാണ് ഈ ജീവകമെന്നറിയുമ്പോഴാണ് പ്രാധാന്യം മനസിലാകുന്നത്.
ബ്രോക്കോളി, നട്സ്, സൂര്യകാന്തി വിത്ത്, ബദാം, പീനട്ട് ബട്ടർ, കാപ്സിക്കം, ഉണങ്ങിയ ആപ്രിക്കോട്ട്, കിവി എന്നിവയിൽ വിറ്റാമിൻ ഇ ധാരാളമുണ്ട്. മുടിയുടെയും ചർമ്മത്തിന്റെയും സൗന്ദര്യം വർദ്ധിപ്പിക്കാനായി വിറ്രാമിൻ ഇ ക്യാപ്സൂളുകൾ ധാരാളമായി ഉപയോഗിക്കുന്നത് നല്ലതല്ലെന്നാണ് വിദഗ്ധപക്ഷം. തലയോട്ടിയിൽ ചൊറിച്ചിൽ, ചർമ്മത്തിൽ ചുവന്ന പാടുകൾ, അമിതമായ ക്ഷീണം, തലവേദന എന്നിവയെല്ലാം വിറ്രാമിൻ ഇയുടെ അമിത ഉപയോഗത്തിന്റെ പാർശ്വഫലങ്ങളാണ്.
വിറ്റാമിൻ ഇയുടെ അപര്യാപ്തത മൂലം ഹോർമോൺ അസന്തുലിതാവസ്ഥ, കാഴ്ചത്തകരാറുകൾ, കണ്ണിന്റെ മസിലുകളുടെ ബലഹീനത, ചർമ്മത്തിന് വരൾച്ച, മുടി കൊഴിച്ചിൽ എന്നീ പ്രശ്നങ്ങളുണ്ടാകും.