മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. മനഃസമാധാനമുണ്ടാകും. മുൻകോപം നിയന്ത്രിക്കണം.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
സന്താനങ്ങൾക്ക് ശ്രേയസ്, അനുമോദനങ്ങൾ വന്നുചേരും, കലാമത്സരങ്ങളിൽ വിജയിക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
മേലധികാരിയുടെ അംഗീകാരം. കടം കൊടുത്ത സംഖ്യ ലഭിക്കും. വ്യവസായ സംരംഭങ്ങൾ യാഥ്യർത്ഥ്യമാകും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ചർച്ചകൾ വേണ്ടിവരും. സുഹൃത്ത് സഹായം. പദ്ധതികളിൽ പണം നിക്ഷേപിക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
ബന്ധുസഹായമുണ്ടാകും. ശാരീരിക പീഡകൾക്ക് ശമനം. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
സ്ഥാനമാനങ്ങൾ ലഭിക്കും. പ്രവർത്തന വിജയം. സാമ്പത്തിക നേട്ടം.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ഊഹക്കച്ചവടത്തിൽ ലാഭം. ധനകാര്യ സ്ഥാപനത്തിന്റെ സഹായം. പുതിയ പ്രവർത്തന മേഖലകൾ.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
കർമ്മ മേഖലകളിൽ പുരോഗതി. ധനം കൈകാര്യം ചെയ്യുന്നിടത്ത് ശ്രദ്ധ. ഉദ്യോഗത്തിൽ മാറ്റം.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ആഭരണം വന്നുചേരും. വിദേശയാത്രയ്ക്ക് അവസരം. സഹപ്രവർത്തകരുടെ സഹായം.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
ജോലിഭാരം വർദ്ധിക്കും. പൂർവിക സ്വത്ത് ലഭിക്കും. വിട്ടുവീഴ്ചകൾക്കു തയ്യാറാകും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
രോഗപീഡകൾ വർദ്ധിക്കും. ഗുരുകാരണവന്മാരുടെ അനുഗ്രഹം. ആത്മാഭിമാനം ഉണ്ടാകും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
കുടുംബ സംരക്ഷണ ചുമതല. അവസരങ്ങൾ അനുകൂലമാകും. നിയമനാനുമതി ലഭിക്കാൻ അവസരം.