ramesh

കോഴിക്കോട്: ജെ.എൻ.യുവിൽ വിദ്യാർത്ഥികൾക്കെതിരെ നടന്ന അക്രമത്തിൽ പ്രതിഷേധമറിയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഡൽഹിയിലെ ഗൃഹസന്ദർശന പരിപാടിക്കിടെ രണ്ട് പെൺകുട്ടികൾ 'ഗോ ബാക്ക് അമിത് ഷാ" എന്ന് വിളിച്ച് പ്രതിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജെ.എൻ.യുവിൽ അക്രമം അരങ്ങേറിയത് എന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

നിരവധി പ്രമുഖർ പഠിച്ചിറങ്ങിയ സർവ്വകലാശാലയോടാണ് അമിത് ഷാ പ്രതികാരം വീട്ടുന്നത്. അമിത് ഷാക്കെതിരെ പ്രതിഷേധിച്ചാൽ തലതല്ലിപ്പൊളിക്കുന്നത് ഏകാധിപത്യത്തിന്റെ അങ്ങേയറ്റമാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായുടെ ഗൃഹസന്ദര്‍ശന പരിപാടിക്കിടെ രണ്ട് പെണ്‍കുട്ടികള്‍ പ്രതിഷേധിച്ചതിന് പിന്നാലെയാണ് ജെ.എൻ.യുവിലെ അക്രമം അരങ്ങേറിയത്. നോബല്‍ സമ്മാന ജേതാക്കള്‍ ഉള്‍പ്പെടെ പഠിച്ചിറങ്ങിയ സര്‍വ്വകലാശാലയോടാണ് ബി ജെ പി ഇങ്ങനെ പകവീട്ടുന്നത്. അമിത്ഷാക്കെതിരെ പ്രതിഷേധിച്ചാല്‍ തല തല്ലിപ്പൊളിക്കുന്നത് ഏകാധിപത്യത്തിന്റെ അങ്ങേയറ്റമാണ്. ഇതിനെതിരെ രാജ്യം മുഴുവന്‍ ഉണര്‍ന്നെണീറ്റ് പ്രതിഷേധിക്കുകയാണ്.

പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള എംപിമാരുടെ ലോങ്‌മാർച്ചിൽ കേരളം ഒറ്റകെട്ടായി പങ്കെടുക്കുകയാണ്. കോഴിക്കോട് ലോക്സഭാ മണ്ഡലത്തിൽ എംകെ രാഘവൻ എംപി നടത്തിയ ലോങ്മാർച്ചിന്റെ സമാപനവേദിയിൽ