മിനി സ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് നടി സുചിത്ര നായർ. ആയിരം എപ്പിസോഡുകൾ പിന്നിടുന്ന സീരിയലിലെ പദ്മിനി എന്ന കഥാപാത്രത്തെ മികച്ച രീതിയിൽ തന്നെയാണ് സുചിത്ര പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്. സീരിയൽ താരം എന്നതിലപ്പുറം നല്ലൊരു നർത്തകി കൂടിയാണ് താരം. ഡോക്ടർ നീന പ്രസാദിന്റെയടക്കം കീഴിൽ നൃത്തം അഭ്യസിക്കുന്ന തനിക്ക്, ഭാവിയിൽ വിപുലമായ രീതിയിൽ ഒരു നൃത്ത വിദ്യാലയം തുടങ്ങണമെന്നാണ് ആഗ്രഹമെന്ന് സുചിത്ര പറയുന്നു.
നർത്തകിയായതുകൊണ്ടുതന്നെ ശരീര സൗന്ദര്യത്തിലും സുചിത്ര അതീവ ശ്രദ്ധ കൊടുക്കാറുണ്ട്. ദിവസേനയുള്ള ജിമ്മിലെ വർക്കൗട്ടും താരം മുടക്കാറില്ല. എന്നാൽ ജിമ്മിൽ സാരി ഉടുത്ത് എത്തിയാലോ? കൗമുദി ടിവിയുടെ ഡേ വിത്ത് എ സ്‌റ്റാറിലാണ് ജിമ്മിൽ സാരിയുടത്ത് സുചിത്ര വരേണ്ടി വന്നത്. വർക്കൗട്ട് ചെയ്യുന്നതിന് പകരം സന്ദർശനം മാത്രമായിരുന്നു ഉദ്ദേശം എന്നുമാത്രം.