fish

​​​നല്ല പച്ചമീൻ കറിവെച്ച് കഴിക്കാൻ ആഗ്രഹമില്ലാത്തവ‍ർ ആരുണ്ട്. എന്നാൽ ഒരുപാട് മീനുകൾ കൂട്ടിയിട്ടിരിക്കുന്നതിൽ നിന്നും എങ്ങനെ രാസവസ്തുക്കൾ ചേരാത്ത നല്ല മീൻ കണ്ടെത്തും എന്നത് ശ്രമകരമായ ജോലിയാണ്. പലരും ഒട്ടും അഴുകാത്ത മീൻ നോക്കി വാങ്ങി വീട്ടിലെത്തി മുറിക്കുമ്പോഴാണ് ചീഞ്ഞ മീനാണെന്ന് മനസിലാവുന്നത്. എന്നാൽ കാഴ്ചയിൽ ഇപ്പോൾ പിടിച്ച നല്ല പിടയ്‌ക്കുന്ന മീൻ പോലെയിരിക്കും.

മീനുകൾ അഴുകാതെയും,​ കേടുകൂടാതെയും ഇരിക്കുന്നതിന് നിരവധി രാസവസ്തുക്കൾ ചേർക്കാറുണ്ട്. അമോണിയയും,​ ഫോർമാലിനുമാണ് ഇതിൽ പ്രധാനം.. മോർച്ചറികളിൽ മൃതശരീരം അഴുകാതിരിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുവാണ് ഫോൽമാഡിഹൈ‌ഡ്. വളരെ അപകടകാരിയും, നിരവധി ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നതുമാണ് ഈ രാസവസ്തു. ഫോൽമാഡിഹൈ‌ഡ് ക്യാൻസർ ഉണ്ടാക്കുന്ന രാസവസ്തുവാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

എങ്ങനെയാണ് രാസവസ്തു ചേരാത്ത നല്ല മീൻ വാങ്ങുക?​

നല്ല മീൻ എങ്ങനെ തിരഞ്ഞെടുക്കണം എന്നറിയില്ലാത്തത് പലപ്പോഴും നമ്മൾ പറ്റിക്കപ്പെടാൻ കാരണമാവുന്നു. മീനിനെ നോക്കി അതിന്റെ ഗുണനിലവാരം മനസിലാക്കാം. ഭക്ഷണ യോഗ്യമല്ലാത്ത മീനിനെ തിരിച്ചറിയാൻ ചില പൊടിക്കൈകളുണ്ട്.

ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്ന മീനുകളിലാണ് ഇത്തരം രാസവസ്തുക്കൾ കൂടുതലായി ഉപയോഗിക്കുന്നത്. ഇവ ശ്വസിക്കുന്നതും,​ സ്പർശിക്കുന്നതും അലർജിയുണ്ടാക്കും. ഭക്ഷണത്തിലൂടെ ശരീരത്തിലെത്തിയാൽ ക്യാൻസർ വരെ ഉണ്ടാവും. അമിത അളവിൽ ഫോർമാലിഹൈഡ് ശരീരത്തിലെത്തിയാൽ മരണം സംഭവിക്കാം