food

ബംഗളൂരു: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നുള്ള ഇന്ത്യക്കാരുടെ ആദ്യ ദൗത്യമാണ് ഗഗൻയാൻ. ബഹിരാകാശത്തേക്ക് പറക്കുന്ന യാത്രികർക്ക് ഭക്ഷണമടക്കം എല്ലാം ഗഗൻയാനിൽ സജ്ജമായിരിക്കും. ബഹിരാകാശയാത്രികർക്ക് ആവശ്യമായ ഇഷ്ടവിഭവങ്ങൾ തയ്യാറാക്കുന്നതിനുള്ള ലിസ്റ്റ് തയ്യാറായിക്കഴിഞ്ഞു. ഡിഫൻസ് റിസർച്ച് ഡവലപ്മെന്റ് ഓർഗനൈസേഷന്റെ മൈസൂരിലെ ലബോറട്ടറിയിലാണ് വിഭവങ്ങൾ തയ്യാറാക്കുന്നത്.

ഇഡ്‌ലി,​ സാമ്പാർ, ഉപ്പുമാവ്, വെജിറ്റബിൾ പുലാവ്, മൂംഗ് ഡാൽ ഹൽവ, മുട്ട റോളുകൾ എന്നിവയുൾപ്പെടെ 30തോളം വിഭവങ്ങളുടെ മെനു തയ്യാറാക്കിയിട്ടുണ്ട്. 2022ൽ ബഹിരാകാശത്തേക്ക് പറക്കുന്ന ഗഗൻയാനിനൊപ്പം ഈ ഇന്ത്യൻ ഭക്ഷണങ്ങളും ഉണ്ടാവും. വെള്ളം, ജ്യൂസ് തുടങ്ങിയ ദ്രാവകങ്ങൾ യാത്രികർക്ക് പാത്രങ്ങളിൽ ലഭ്യമാവും. ഇതിനുവേണ്ടി പ്രത്യേക കണ്ടെയ്നറുകൾ വികസിപ്പിച്ചെടുത്തിട്ടുമുണ്ട്.

ഭക്ഷണത്തിന് ചൂട് നഷ്ടപ്പെടാതെ സൂക്ഷിക്കാനുള്ള സാങ്കേതിക വിദ്യയും ഇതോടൊപ്പം വികസിപ്പിച്ചെടുക്കും. കൂടാതെ മൂർച്ചയുള്ള കത്തികളും,​ മാലിന്യങ്ങൾ നിക്ഷേപിക്കാനുള്ള പാക്കുകളും നിർമ്മിക്കുമെന്ന് ഡിഫൻസ് ഫുഡ് റിസർച്ച് ലബോറട്ടറി ഡയറക്ടർ അനിൽ സെംവാൾ പറഞ്ഞു.

മിഷൻ ഗഗൻയാന്റെ ഭാഗമായി മൂന്ന് പേരെ ബഹിരാകാശത്തേക്ക് അയയ്ക്കാനാണ് ഇന്ത്യ പദ്ധതിയിടുന്നത്. റഷ്യയിൽ ജനുവരി മൂന്നാം ആഴ്‌ച ആരംഭിക്കുന്ന പരിശീലനത്തിനായി നാല് ബഹിരാകാശയാത്രികരെ കണ്ടെത്തിയിട്ടുണ്ട്. ദൗത്യം വിജയിച്ചാൽ റഷ്യ, യുഎസ്, ചൈന എന്നിവയ്ക്ക് ശേഷം,​ ബഹിരാകാശത്തേക്ക് മനുഷ്യനെയെത്തിച്ച ലോകത്തെ നാല് രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ മാറും.

For the Indian astronauts scheduled to go into Space in Mission Gaganyan, food items including Egg rolls, Veg rolls, Idli, Moong dal halwa and Veg pulav have been prepared by the Defence Food Research Laboratory, Mysore. Food heaters would also be provided to them. pic.twitter.com/gDgt9BJpb2

— ANI (@ANI) January 7, 2020