pak-minister

ഇസ്ളാമബാദ്: ടിക് ടോക് ആർട്ടിസ്റ്റായ വനിതയുമായി ബന്ധപ്പെടുത്തി സംസാരിച്ചെന്നാരോപിച്ച് ചാനൽ അവതാരകൻ മുബഷെർ ലുക്ക്മാനെ, പാകിസ്ഥാൻ ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഫവാദ് ചൗധരി മർദ്ദിച്ചു.

'മന്ത്രിസ്ഥാനം വരും, പോകും. പക്ഷേ, വ്യക്തിപരമായ ആക്രമണങ്ങൾ ഞാൻ സഹിക്കില്ല. നമ്മളെല്ലാം ആദ്യം മനുഷ്യരാണ്. ഇത്തരത്തിൽ വ്യാജ ആരോപണങ്ങൾ കേൾക്കുമ്പോൾ പ്രതികരിച്ചുപോകും." ഫവാദ് ചൗധരി പിന്നീട് മാദ്ധ്യമങ്ങളോട് പറഞ്ഞു.

'മുബഷിർ ഒരു വൃത്തികെട്ട മാദ്ധ്യമപ്രവർത്തകനാണ്. അയാളെപോലുള്ളവർക്ക് മാദ്ധ്യമപ്രവർത്തനത്തിൽ ഒന്നും ചെയ്യാനില്ല. നാട്ടുകാർ അയാളെ തുറന്നുകാട്ടണം' - ചൗധരി പറഞ്ഞു.

അതേസമയം 'ലുക്മാൻസ് ഷോ"യിൽ സംസാരിക്കവേ ഫവാദ് ചൗധരിക്ക്, ടിക്‌ടോക് ആർട്ടിസ്റ്റ് ഹരീം ഷായുമായി ബന്ധമുണ്ടെന്ന് അവതാരകൻ റായ് സാഖിബ് ഖരാൽ പറഞ്ഞിരുന്നു.

കഴിഞ്ഞ വർഷം ജൂണിൽ ഒരു വിവാഹച്ചടങ്ങിൽ വച്ച് ടി.വി അവതാരകൻ സമി ഇബ്രാഹിമിനെ ഫവാദ് ചൗധരി തല്ലിയിരുന്നു.